---
title: "സിപിഎം പാനൂർ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ലോഗോ പ്രകാശിപ്പിച്ചു ; ലോഗോ തയ്യാറാക്കിയത് രജീഷ് ഗ്രീൻ ട്രി"
english_title: "CPM Pannur Area Conference unveils logo; Logo designed by Rajesh Green Tree"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/245394/cpm-pannur-area-conference-unveils-logo-logo-designed-by-rajesh-green-tree"
published_at: "2024-10-26T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671d05475fd67_Untitled-3_copy.jpg"
keywords: []
---

# സിപിഎം പാനൂർ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ലോഗോ പ്രകാശിപ്പിച്ചു ; ലോഗോ തയ്യാറാക്കിയത് രജീഷ് ഗ്രീൻ ട്രി

> **Lead Summary:** **പാനൂർ: **സിപിഎം പാനൂർ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ലോഗോ പ്രകാശിപ്പിച്ചു സിപിഎം പാനൂർ ഏരിയ സമ്മേളനം 30, ഡിസം 1 തിയ്യതികളിലായി ചമ്പാട് നടക്കും.

## Article Content

**പാനൂർ: **സിപിഎം പാനൂർ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ലോഗോ പ്രകാശിപ്പിച്ചു സിപിഎം പാനൂർ ഏരിയ സമ്മേളനം 30, ഡിസം 1 തിയ്യതികളിലായി ചമ്പാട് നടക്കും.

സമ്മേളന ലോഗോ ചമ്പാട് വെസ്റ്റ് യുപി സ്ക്കൂൾ ഹാളിൽ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള സംഘാടക സമിതി ചെയർമാൻ കെകെ പവിത്രന് നൽകി പ്രകാശിപ്പിച്ചു.

രജീഷ് ഗ്രീൻട്രീയാണ് ലോഗോ തയ്യാറാക്കിയത്. ഏരിയ കമ്മിറ്റിയംഗം ഇ വിജയൻ , ചമ്പാട് ലോക്കൽ സെക്രട്ടറി കെ ജയരാജൻ, ഇ അനിരുദ്ധൻ, കെ.ഇ മോഹനൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/245394/cpm-pannur-area-conference-unveils-logo-logo-designed-by-rajesh-green-tree)