തളിപ്പറമ്പ്:(www.panoornews.in) തളിപ്പറമ്പിൽ അമ്മയുടെ ഒക്കത്തിരുന്ന ഒരു വയസുകാരിയുടെ കഴുത്തിൽ നിന്ന് സ്വർണ മാല പൊട്ടിച്ചെടുത്തത് നേരത്തെ സമാനമായ സംഭവത്തിൽ തലശേരിയിൽ പിടിയിലായവരാണെന്ന് സൂചന.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് മുൻവശത്ത് സംസ്ഥാനപാതയോരത്തെ ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങുകയായി രുന്ന സയിദ് നഗറിലെ ഫായിദയുടെ മകളുടെ കഴുത്തിലെ മാല പൊട്ടിച്ചെടുത്തത്.
ഫായിദ മരുന്ന് വാങ്ങുന്നതിനിടയിൽ മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തിയ രണ്ട് സ്ത്രീകളാണ് മറ്റുള്ളവരുടെ ശ്രദ്ധ യിൽപ്പെടാതെ മാല പൊട്ടിച്ചെടുത്തത്. കുട്ടിയുടെ പിതാവ് ഉസാമ മൂസ പോലി സിൽ പരാതി നൽകിയിരുന്നു.
സഹകരണാശുപത്രിയിൽ കുഞ്ഞിൻ്റെ ചികിത്സക്കെത്തിയതായിരുന്നു ഫായിദ. മരുന്ന് വാങ്ങിയശേഷം കുഞ്ഞിൻ്റെ കഴുത്തിൽ തൊട്ടപ്പോഴാണ് മാല നഷ്ടപ്പെട്ടത് വ്യക്തമായത്. അപ്പോൾ രണ്ട് നാടോടി സ്ത്രീകളും റോഡിന് എതിർവശത്ത് നിൽക്കുന്നുണ്ടായിരുന്നു. ഫായിദ ഇവരെ നോക്കു മ്പോഴേക്കും ഒരു ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു. ഓട്ടോറിക്ഷയിൽ വെച്ച് ഡ്രൈവ റൂടെ മൊബൈൽ ഇവർ വാങ്ങിച്ച് ഫ്ളൈറ്റ്മോഡിലാക്കിവെക്കുകയും ചെയ്‌തു. ഓട്ടോഡ്രൈവറെ ആരെങ്കിലും വിളിക്കുന്നത് തടയാനായിരുന്നു ഇത്. ചിറവക്കിൽ ഓട്ടോ റിക്ഷയിറങ്ങി അവിടെ നിന്ന് മറ്റൊരു ഓട്ടോ റിക്ഷ പിടിച്ച് കുപ്പത്തെത്തി. അവിടെ നിന്ന് മറ്റൊരു ഓട്ടോറിക്ഷയിൽ പരിയാരത്തെത്തിയതായി വ്യക്തമായിട്ടുണ്ട്. ഇതിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ നിന്ന് പിന്നീട് എവിടേക്കാണ് മാറിയതെന്ന് വ്യക്തമല്ല. അതേസമയം ഇന്നലെ വൈകുന്നേരത്തോടെ ഇവർ കാഞ്ഞങ്ങാട് എത്തിയതായി സൂചനയുണ്ട്. തളിപ്പറമ്പ് സി.ഐ: ഷാജി പട്ടേരിയുടെ നിർദേശാനുസരണം ഒരു പോലീസുകാരൻ കാഞ്ഞങ്ങാടേക്ക് പോയിട്ടുണ്ട് അതിനിടെ മാല പൊട്ടിക്കലിന് പിറകിൽ പ്രവർത്തിച്ച രണ്ട് സ്ത്രീകളും തലാശരിയിൽ പിടികൂടിയ കോയമ്പത്തൂർ സ്വദേശികളായ പുനിയ (27), ഗീത (38) എന്നിവരാണെന്ന സൂചന ലഭിച്ചിട്ടുണ്ട്.
തലശേരി സഹകരണ ആശുപത്രിയിൽ വെച്ചാണ് ഒരു കുഞ്ഞിന്റെ കഴുത്തിൽ നിന്ന് അന്ന് ഒരു പവന്റെ സ്വർണമാല കവർന്നത്, മറ്റൊരു കേസിൽ പിടിയിലായി എറണാകുളം സബ് ജയിലിൽ കഴിയുമ്പോ ഴാണ് തലശ്ശേരി പോലീസ് ഇവരുടെ അറസ്റ്റ് രേഖ പ്പെടുത്തിയത്.
അതിനുശേഷം ജാമ്യത്തിലിറങ്ങിയതാണ് രണ്ടുപേരും. തിരക്കുള്ള സ്ഥലങ്ങളിലും ബസുകളിലും കയറി സ്ത്രീകളുടെയും കുട്ടികളു ടെയും സ്വർണാഭരണങ്ങൾ പൊട്ടിച്ച് രക്ഷപ്പെടുന്നത് പതിവാക്കിയ സംഘമാണിത്
A group of women who stole the necklace of a young child from its mother's bed in Taliparam was earlier arrested for breaking the necklace in Thalassery.