ചെന്നൈ എയർപോർട്ടിലേക്ക് ഓട്ടം പോയ മലയാളി ടാക്‌സി ഡ്രൈവർ കാറിനുള്ളിൽ മരിച്ച നിലയിൽ

ചെന്നൈ എയർപോർട്ടിലേക്ക് ഓട്ടം പോയ മലയാളി ടാക്‌സി ഡ്രൈവർ കാറിനുള്ളിൽ മരിച്ച നിലയിൽ
Oct 26, 2024 03:54 PM | By Rajina Sandeep

(www.panoornews.in)ചെന്നൈ എയർപോർട്ടിലേക്ക് ഓട്ടവുമായെത്തിയതിന് പിന്നാലെ കാണാതായ ടാക്സി ഡ്രൈവർ മരിച്ച നിലയിൽ.

തിരുവനന്തപുരം ഒരുവാതിൽകോട്ട സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്. സ്വന്തം കാറിനുള്ളിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇയാൾ ഓസ്ട്രേലിയൻ സ്വദേശികളെ ചെന്നൈ എയർപോർട്ടിൽ കൊണ്ടുവിടാൻ എത്തിയത്. അതിന് ശേഷം ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു.



തുടർന്ന് തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിൽ രാധാകൃഷ്ണന്റെ ഭാര്യ പരാതി നല്കുകയും ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ കാർ അവിടെ തന്നെയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.


പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് രാധാകൃഷ്ണന്റെ മൃതദേഹം കാറിനകത്തുനിന്ന് കണ്ടെത്തുന്നത്.


കാറിനുള്ളിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയിരുന്നു. അമിതമായി മദ്യപിച്ചതാണോ മരണകാരണം എന്ന സംശയത്തിലാണ് പൊലീസ്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

A Malayali taxi driver who rushed to Chennai airport was found dead inside the car

Next TV

Related Stories
കുടുംബത്തെയടക്കം കൊല്ലുമെന്ന് ഭീഷണി ; കോഴിക്കോട് യുവതി  ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

Oct 26, 2024 10:20 PM

കുടുംബത്തെയടക്കം കൊല്ലുമെന്ന് ഭീഷണി ; കോഴിക്കോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കുടുംബത്തെയടക്കം കൊല്ലുമെന്ന് ഭീഷണി ; കോഴിക്കോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ്...

Read More >>
മലയാളികൾ നെഞ്ചേറ്റിയ പ്രീയ സഖാവിൻ്റെ പത്നി @ 90 ; അതിരുകളില്ലാത്ത ആഘോഷത്തിന് തയ്യാറെടുത്ത് കണ്ണൂർ

Oct 26, 2024 09:46 PM

മലയാളികൾ നെഞ്ചേറ്റിയ പ്രീയ സഖാവിൻ്റെ പത്നി @ 90 ; അതിരുകളില്ലാത്ത ആഘോഷത്തിന് തയ്യാറെടുത്ത് കണ്ണൂർ

കേരളത്തിന്റെ നെഞ്ചിലിടം നേടിയ ദമ്പതികളാണ് ഇ.കെ നായനാരും, ശാരദ ടീച്ചറും. നായനാർ ചിരസ്‌മരണയായി ജനലക്ഷങ്ങളുടെ മനസുകളിലേക്ക് കുടിയേറി....

Read More >>
തളിപ്പറമ്പിൽ അമ്മയുടെ ഒക്കത്തിരുന്ന പിഞ്ചു കുട്ടിയുടെ മാല കവർന്ന  സ്ത്രീകൾ തലശേരിയിൽ മാല പൊട്ടിക്കലിന് നേരത്തെ  അറസ്റ്റിലായ സംഘം

Oct 26, 2024 08:02 PM

തളിപ്പറമ്പിൽ അമ്മയുടെ ഒക്കത്തിരുന്ന പിഞ്ചു കുട്ടിയുടെ മാല കവർന്ന സ്ത്രീകൾ തലശേരിയിൽ മാല പൊട്ടിക്കലിന് നേരത്തെ അറസ്റ്റിലായ സംഘം

തളിപ്പറമ്പിൽ അമ്മയുടെ ഒക്കത്തിരുന്ന പിഞ്ചു കുട്ടിയുടെ മാല കവർന്ന സ്ത്രീകൾ തലശേരിയിൽ മാല പൊട്ടിക്കലിന് നേരത്തെ അറസ്റ്റിലായ...

Read More >>
  നവീൻ ബാബുവിന്റെ  മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു

Oct 26, 2024 04:52 PM

നവീൻ ബാബുവിന്റെ മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു

നവീൻ ബാബുവിന്റെ മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സസ്പെൻ്റ്...

Read More >>
Top Stories










News Roundup






Entertainment News