---
title: "ഫെയ്സ്ക്രീമിന്റെ പാക്കറ്റിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത് ; വ്യാജ ദമ്പതികൾ ഇരിട്ടിയിൽ പിടിയിൽ"
english_title: "Smuggling of MDMA by hiding it in the packet of face cream; Fake couple arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/245313/smuggling-of-mdma-by-hiding-it-in-the-packet-of-face-cream-fake-couple-arrested"
published_at: "2024-10-26T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671cb42a8d921_671caaa026423_arrest.jpg"
keywords: []
---

# ഫെയ്സ്ക്രീമിന്റെ പാക്കറ്റിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത് ; വ്യാജ ദമ്പതികൾ ഇരിട്ടിയിൽ പിടിയിൽ

> **Lead Summary:** **ഇരിട്ടി :** ഇരിട്ടിയില്‍ എം.ഡി.എം.എയുമായി വ്യാജ ദമ്പതികള്‍ അറസ്റ്റില്‍. കോഴിക്കോട് പന്തീരാംകാവ് മുയ്യായിപറമ്പ് വീട്ടില്‍ മുഹമ്മദ് അമീര്‍, പശ്ചിമബംഗാള്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നോര്‍ത്ത് ഡംഡം ബാംഗ്ര സല്‍മ ഖത്തൂണ്‍ എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുരാജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീനും ചേര്‍ന്ന് പിടികൂടിയത്.

## Article Content

**ഇരിട്ടി :** ഇരിട്ടിയില്‍ എം.ഡി.എം.എയുമായി വ്യാജ ദമ്പതികള്‍ അറസ്റ്റില്‍. കോഴിക്കോട് പന്തീരാംകാവ് മുയ്യായിപറമ്പ് വീട്ടില്‍ മുഹമ്മദ് അമീര്‍, പശ്ചിമബംഗാള്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നോര്‍ത്ത് ഡംഡം ബാംഗ്ര സല്‍മ ഖത്തൂണ്‍ എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുരാജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീനും ചേര്‍ന്ന് പിടികൂടിയത്.

ഇവരില്‍ നിന്ന് 101.832 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.ഇന്നലെ വൈകുന്നേരം 6.40 ന് കൂട്ടുപുഴ ചെക്‌പോസറ്റില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. കെ.എല്‍.13 എ.എക്‌സ് 2481 മാരുതി സ്വിഫ്റ്റ് കാറില്‍ ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്നു ഇവര്‍.

നിവിയ ഫേസ് ക്രീമിന്റെ ഡബ്ബയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ചില്ലറയായി വിപണനം നടത്തിയാല്‍ ലക്ഷങ്ങളുടെ വരുമാനമാണ് ലഭിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ഗ്രേഡ് എസ്.ഐ ജിജിമോന്‍, സീനിയര്‍ സി.പി.ഒമാരായ ബിനേഷ്, എം.ഷൗക്കത്തലി എന്നിവരും ഇവരെ പിടികൂടിയ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/245313/smuggling-of-mdma-by-hiding-it-in-the-packet-of-face-cream-fake-couple-arrested)