---
title: "പള്ളിപ്പെരുന്നാളിനെത്തിച്ച ആന ഇടഞ്ഞോടി, തളയ്ക്കാൻ  ശ്രമം"
english_title: "The elephant that reached Palliperunnal ran and tried to stop it"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/245301/the-elephant-that-reached-palliperunnal-ran-and-tried-to-stop-it"
published_at: "2024-10-26T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671ca9cf26dba_671ca761cb77a_elephant.jpg"
keywords: []
---

# പള്ളിപ്പെരുന്നാളിനെത്തിച്ച ആന ഇടഞ്ഞോടി, തളയ്ക്കാൻ  ശ്രമം

> **Lead Summary:** **(www.panoornews.in**)കുന്നംകുളത്ത് പള്ളിപ്പെരുന്നാളിനെത്തിച്ച ആന ഇടഞ്ഞോടി.വേണാട്ടുമറ്റം ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞോടിയത്. കല്ലുംപുറത്ത് പള്ളിപ്പെരുന്നാളിനെത്തിച്ച ആനയെ പറമ്പിൽ തളച്ചിരിക്കുകയായിരുന്നു.

## Article Content

**(www.panoornews.in**)കുന്നംകുളത്ത് പള്ളിപ്പെരുന്നാളിനെത്തിച്ച ആന ഇടഞ്ഞോടി.വേണാട്ടുമറ്റം ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞോടിയത്. കല്ലുംപുറത്ത് പള്ളിപ്പെരുന്നാളിനെത്തിച്ച ആനയെ പറമ്പിൽ തളച്ചിരിക്കുകയായിരുന്നു.

ആനയെ കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ഇടഞ്ഞോടിയത്.

ഒന്നര കിലോമീറ്ററോളം ദൂരം ഓടിയ ആന ഇപ്പോൾ വട്ടമാവിലെത്തി നിൽക്കുകയാണ്. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/245301/the-elephant-that-reached-palliperunnal-ran-and-tried-to-stop-it)