---
title: "നിക്ഷേപം തട്ടിയെടുക്കാൻ വേണ്ടി കൊലപാതകം, വൃദ്ധയുടെ മരണത്തിൽ മകളും ചെറുമകളും അറസ്റ്റിൽ"
english_title: "Murder to extort investment, daughter and granddaughter arrested in old woman's death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/245094/murder-to-extort-investment-daughter-and-granddaughter-arrested-in-old-womans-death"
published_at: "2024-10-25T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b727e23e80_671b5d58c853e_arrest.jpg"
keywords: []
---

# നിക്ഷേപം തട്ടിയെടുക്കാൻ വേണ്ടി കൊലപാതകം, വൃദ്ധയുടെ മരണത്തിൽ മകളും ചെറുമകളും അറസ്റ്റിൽ

> **Lead Summary:** ****ചിറയിൻകീഴിൽ വൃദ്ധ കൊല്ല​പ്പെട്ട സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ . മകളും ചെറുമകളുമാണ് പിടിയിലായത് .

## Article Content

****ചിറയിൻകീഴിൽ വൃദ്ധ കൊല്ല​പ്പെട്ട സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ . മകളും ചെറുമകളുമാണ് പിടിയിലായത് .

കൊല്ലപ്പെട്ട നിർമ്മലയുടെ മൂത്തമകൾ ശിഖ(55), ശിഖയുടെ മകൾ ഉത്തര(34) എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം 17നാണ് ചിറയിൻകീഴ് സ്വദേശിയായ നിർമ്മലയെ (75) റെയിൽവേ ഗേറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമ്മലയുടെ നിക്ഷേപം തട്ടിയെടുക്കാൻ മകളും ചെറുമകളും ചേർന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നിർമലയുടെ പേരിലുള്ള സ്ഥിരനിക്ഷേപത്തിന്റെ അവകാശികളിൽ മറ്റുമക്കളുടെ പേരുണ്ടായിരുന്നെങ്കിലും ശിഖയുടെ പേരില്ലായിരുന്നു. ഈ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/245094/murder-to-extort-investment-daughter-and-granddaughter-arrested-in-old-womans-death)