---
title: "കളിച്ചുകൊണ്ടിരുന്ന കുട്ടികളെ വീടിനുള്ളിൽ കയറി തട്ടിക്കൊണ്ടുപോയി; രണ്ടം​ഗ സംഘത്തിനായി തിരച്ചിൽ ഊർജിതം"
english_title: "The children who were playing entered the house and were abducted; The search for the two-member team is intense"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/245040/the-children-who-were-playing-entered-the-house-and-were-abducted-the-search-for-the-two-member-team-is-intense"
published_at: "2024-10-25T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b4955ba6b6_671b45f842757_sdsdf.jpg"
keywords: []
---

# കളിച്ചുകൊണ്ടിരുന്ന കുട്ടികളെ വീടിനുള്ളിൽ കയറി തട്ടിക്കൊണ്ടുപോയി; രണ്ടം​ഗ സംഘത്തിനായി തിരച്ചിൽ ഊർജിതം

> **Lead Summary:** **
**

## Article Content

**
**

**(www.panoornews.in)ക**ളിച്ചുകൊണ്ടിരുന്ന കുട്ടികളെ വീടിനുള്ളിൽ കയറി തട്ടിക്കൊണ്ടുപോയി രണ്ടം​ഗ സംഘം. കർണാടകയിലെ ബെലാ​ഗാവിലാണ് സംഭവം.

വീടിനുള്ളിൽ ഇരുന്ന് കളിക്കുകയായിരുന്ന കുട്ടികളെ പ്രതികൾ തോളിലിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മൂന്നും നാലും വയസുള്ള കുട്ടികളെയാണ് സംഘം തട്ടിക്കൊണ്ടുപോയത്.

തൊപ്പി ധരിച്ച രണ്ട് പേരാണ് അടച്ചിട്ട ​ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിക്കുന്നത്. പിന്നാലെ വീടിനുള്ളിൽ കയറി കുട്ടികളെ തട്ടിയെടുത്ത് പുറത്തേക്ക് ഓടുന്നതും കാറിൽ കയറ്റി കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.

സ്കൂളിൽ നിന്നും മടങ്ങിയെത്തിയ കുട്ടികളെ പിന്തുടർന്നെത്തിയതാകാം പ്രതികളെന്നാണ് നി​ഗമനം. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന വെള്ള നിറത്തിലുള്ള കാറിലാണ് പ്രതികൾ കുട്ടികളുമായി കടന്നത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ഏജന്റാണ് കാണാതായ കുട്ടികളുടെ പിതാവ്.

സംഭവത്തിന് ഈ മേഖലയുമായി ബന്ധമുണ്ടോ എന്നതും പൊലീസ് അന്വേഷിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/245040/the-children-who-were-playing-entered-the-house-and-were-abducted-the-search-for-the-two-member-team-is-intense)