---
title: "മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു"
english_title: "A fixed-term worker who went missing after being swept away by a mountain flood has died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/244724/a-fixed-term-worker-who-went-missing-after-being-swept-away-by-a-mountain-flood-has-died"
published_at: "2024-10-23T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67192058b4651_67191bd595519_idukki.jpg"
keywords: []
---

# മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

> **Lead Summary:** ****ഇടുക്കിയിൽ ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിൽ ഒഴുക്കിൽപെട്ട് കാണാതായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കൽ സിറ്റിയിൽ രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്.

## Article Content

****ഇടുക്കിയിൽ ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിൽ ഒഴുക്കിൽപെട്ട് കാണാതായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കൽ സിറ്റിയിൽ രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്.

ഇതിലൊരാളെ രക്ഷപ്പെടുത്തിയെങ്കിലും ഒരാൾ മരിക്കുകയായിരുന്നു. വണ്ണപ്പുറം സ്വദേശികളായ ദിവാകരൻ, ഭാര്യ ഓമന എന്നിവരാണ് തോട്ടിൽ അകപ്പെട്ടത്.

ഏറെ നേരം നീണ്ടുനിന്ന തെരച്ചിലിനൊടുവിൽ ഭാര്യ ഓമനയുടെ മൃതദേഹം കണ്ടെത്തി. അപകടത്തിൽ പെട്ട രണ്ടുപേരും തൊഴിലുറപ്പ് തൊഴിലാളികളാണ്.

ശക്തമായ മഴയിൽ തോട്ടിലെ വെള്ളം പെട്ടെന്ന് ഉയരുകയായിരുന്നു. കോട്ടപ്പാറ ഭാഗത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് സംശയം. ഇന്നു വൈകീട്ടാണ് സംഭവം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/244724/a-fixed-term-worker-who-went-missing-after-being-swept-away-by-a-mountain-flood-has-died)