---
title: "കഴുത്തിൽ കയർ മുറുകി മരണം; നവീൻ ബാബുവിന്റെ അവസാന സന്ദേശം ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്"
english_title: "Death by a rope around the neck; Naveen Babu's last message to Junior Superintendent Premraj"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/244450/death-by-a-rope-around-the-neck-naveen-babus-last-message-to-junior-superintendent-premraj"
published_at: "2024-10-22T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717a5e41eeb0_671785732e1d1_kannur.jpg"
keywords: []
---

# കഴുത്തിൽ കയർ മുറുകി മരണം; നവീൻ ബാബുവിന്റെ അവസാന സന്ദേശം ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്

> **Lead Summary:** ****എഡിഎം നവീൻബാബു അവസാനമായി സന്ദേശം അയച്ചത് ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്. ഭാര്യയുടെയും സഹോദരന്റെയും നമ്പരുകളാണ് പുലർച്ചെ 4.58ന് വാട്‌സാപ്പിൽ അയച്ചത്. ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

## Article Content

****എഡിഎം നവീൻബാബു അവസാനമായി സന്ദേശം അയച്ചത് ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്. ഭാര്യയുടെയും സഹോദരന്റെയും നമ്പരുകളാണ് പുലർച്ചെ 4.58ന് വാട്‌സാപ്പിൽ അയച്ചത്. ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

മറ്റൊന്നും നവീൻ ബാബു സംസാരിച്ചില്ലെന്ന് പ്രേംരാജ് പൊലീസിനോട് പറഞ്ഞു.

നവീൻ ബാബുവിന്റെ മരണം നടന്നത് 15ന് പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളതെന്നാണു സൂചന. കഴുത്തിൽ കയർ മുറുകിയാണു മരണം സംഭവിച്ചത്.

ശരീരത്തിൽ മറ്റു മുറിവുകളോ സംശയിക്കാവുന്ന കാര്യങ്ങളോ ഇല്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/244450/death-by-a-rope-around-the-neck-naveen-babus-last-message-to-junior-superintendent-premraj)