---
title: "മൊബൈൽ ഫോൺ വാങ്ങാൻ സമ്മതിച്ചില്ല! അഞ്ചാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു"
english_title: "Did not agree to buy a mobile phone! Class 5 student committed suicide"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/244412/did-not-agree-to-buy-a-mobile-phone-class-5-student-committed-suicide"
published_at: "2024-10-22T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671772a534ab0_67177220444f8_bodyhand.jpg"
keywords: []
---

# മൊബൈൽ ഫോൺ വാങ്ങാൻ സമ്മതിച്ചില്ല! അഞ്ചാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു

> **Lead Summary:** ****അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീട്ടിലെ കോണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാഗ് ഫർഹത്ത് അഫ്‌സയിൽ താമസിക്കുന്ന ഷോയിബ് ഖാന്‍റെ മകൻ ഐസാൻ ഖാൻ ആണ് മരിച്ചത്.

## Article Content

****അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീട്ടിലെ കോണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാഗ് ഫർഹത്ത് അഫ്‌സയിൽ താമസിക്കുന്ന ഷോയിബ് ഖാന്‍റെ മകൻ ഐസാൻ ഖാൻ ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചക്ക് ഐസാന്‍റെ അമ്മാവൻ പ്രാർത്ഥിക്കാന്‍ പോകുമ്പോഴാണ് സംഭവം. കോണിപ്പടിയിൽ തൂങ്ങിയ നിലയിലായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടി കോണിപ്പടിയിൽ തെന്നി വീണുവെന്നും ആ വീഴ്ചയിൽ കഴുത്തിൽ തുണി കുരുങ്ങിയാണ് മരിച്ചതെന്നുമാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്.

എന്നാൽ മൊബൈൽ ഫോൺ വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/244412/did-not-agree-to-buy-a-mobile-phone-class-5-student-committed-suicide)