---
title: "കണ്ണൂരിൽ മാധ്യമ പ്രവർത്തകൻ തൂങ്ങി മരിച്ച നിലയിൽ"
english_title: "Journalist hanged to death in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/244259/journalist-hanged-to-death-in-kannur"
published_at: "2024-10-21T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671681698b9b9_671677ae3eace_kannur.jpg"
keywords: []
---

# കണ്ണൂരിൽ മാധ്യമ പ്രവർത്തകൻ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** (***www.panoornews.in)***പഴയങ്ങാടിയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ദേവരാജനെയാണ് എരിപുരത്തെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടത്.

## Article Content

(***www.panoornews.in)***പഴയങ്ങാടിയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ദേവരാജനെയാണ് എരിപുരത്തെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടത്.

മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സുദിനം, കണ്ണൂർ വൺ എന്നിവയുടെ ലേഖകനായിരുന്നു.

എരിപുരത്തെ വാടക മുറിയിൽ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പരേതനായ റിട്ട. പൊലിസ് ഓഫീസർ മാധവൻ - തമ്പായി ദമ്പതികളുടെ മകനാണ്. ഭാര്യ: മിനി. മക്കൾ: ആര്യ, ആദിത്യൻ(ഇരുവരും വിദ്യാർഥികൾ) . . പോസ്റ്റ് മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ സംസ്കാരിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/244259/journalist-hanged-to-death-in-kannur)