---
title: "പി.പി ദിവ്യയെ തള്ളി മുഖ്യമന്ത്രിയും ;  ഒരു തരത്തി സംരക്ഷിക്കില്ല,  കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി "
english_title: "The Chief Minister rejected PP Divya; The Chief Minister said that there will be no protection and strict action will be taken"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/244250/the-chief-minister-rejected-pp-divya-the-chief-minister-said-that-there-will-be-no-protection-and-strict-action-will-be-taken"
published_at: "2024-10-21T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67167a5c1797f_Untitled-2_copy.jpg"
keywords: []
---

# പി.പി ദിവ്യയെ തള്ളി മുഖ്യമന്ത്രിയും ;  ഒരു തരത്തി സംരക്ഷിക്കില്ല,  കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി 

> **Lead Summary:** ****എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും പെട്ടെന്ന് പൊലീസ് അന്വേഷണം പൂർത്തിയാക്കുമെന്നും അന്വേഷണത്തിൽ സർക്കാർ ഒരുതരത്തിലും ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

## Article Content

****എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും പെട്ടെന്ന് പൊലീസ് അന്വേഷണം പൂർത്തിയാക്കുമെന്നും അന്വേഷണത്തിൽ സർക്കാർ ഒരുതരത്തിലും ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊലീസ് റിപ്പോർട്ടിന് ശേഷം കൂടുതൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഇടതുമുന്നണി യോഗത്തിലെ അധ്യക്ഷ പ്രസംഗത്തിത്തിനിടെ ആയിരുന്നു പിണറായി വിജയൻ്റെ ഉറപ്പ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/244250/the-chief-minister-rejected-pp-divya-the-chief-minister-said-that-there-will-be-no-protection-and-strict-action-will-be-taken)