---
title: "പൊയിലൂരിൽനിർമാണത്തിലിരിക്കുന്ന വീടിന്റെ മതിൽ തകർത്ത് 20 ലക്ഷം രൂപയുടെ  മരങ്ങൾ മോഷ്ടിച്ചെന്ന് ; കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി"
english_title: "They broke the wall of the house under construction in Poilur and stole trees worth 20 lakh rupees; Kovallur police started investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/244184/they-broke-the-wall-of-the-house-under-construction-in-poilur-and-stole-trees-worth-20-lakh-rupees-kovallur-police-started-investigation"
published_at: "2024-10-21T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67163aff235a2_police.1697912334.jpg"
keywords: []
---

# പൊയിലൂരിൽനിർമാണത്തിലിരിക്കുന്ന വീടിന്റെ മതിൽ തകർത്ത് 20 ലക്ഷം രൂപയുടെ  മരങ്ങൾ മോഷ്ടിച്ചെന്ന് ; കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** **പൊയിലൂർ : ** പൊയിലൂരിൽ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ മതിൽ തകർത്ത് 20 ലക്ഷം രൂപയുടെ മരങ്ങൾ മോഷ്ടിച്ചതായി പരാതി.

## Article Content

**പൊയിലൂർ : ** പൊയിലൂരിൽ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ മതിൽ തകർത്ത് 20 ലക്ഷം രൂപയുടെ മരങ്ങൾ മോഷ്ടിച്ചതായി പരാതി.

പൊയിലൂരിലെ കുറ്റിയിൽ കൊയിലോത്ത് അഹമ്മദ് ഹാജിയാണ് കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. അഹമ്മദ് ഹാജിയുടെ മകൻ റഷീദിൻ്റെ സെൻട്രൽ പൊയിലൂർ കച്ചേരിമ്മലിൽ നിർമാണത്തിലിരിക്കുന്ന വീടി ന്റെ മതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്ന് വീടിന്റെ ജനലും കട്ടിലും നിർമിക്കുന്നതിനായി അകത്ത് സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ വിലവരുന്ന മരങ്ങൾ കവർന്നത്.

ഏതാനും മാസം മുമ്പ് പൊയിലുരിന്റെ സമീപ പ്രദേശമായ വിളക്കോട്ടുരിൽ കൊണ്ടച്ചാരി മലഞ്ചരക്ക് കട കുത്തി തുറന്ന് ഏതാനും ചാക്ക് അടക്കയും കുരുമുളകും ഒരു സംഘം മോഷ്ടിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/244184/they-broke-the-wall-of-the-house-under-construction-in-poilur-and-stole-trees-worth-20-lakh-rupees-kovallur-police-started-investigation)