---
title: " സാമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പങ്കുവെച്ചു; ആൺസുഹൃത്ത് പിടിയിൽ"
english_title: "Arrest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243897/arrest"
published_at: "2024-10-20T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67147d1e21076_67146b0f81de9_arressst.jpg"
keywords: []
---

#  സാമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പങ്കുവെച്ചു; ആൺസുഹൃത്ത് പിടിയിൽ

> **Lead Summary:** കുളത്തൂപ്പുഴ: സാമൂഹികമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് കൈമാറിയെന്നെ പരാതിയിൽ ആൺസുഹൃത്തിനെ പോലീസ് പിടികൂടി.

## Article Content

കുളത്തൂപ്പുഴ: സാമൂഹികമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് കൈമാറിയെന്നെ പരാതിയിൽ ആൺസുഹൃത്തിനെ പോലീസ് പിടികൂടി.

തൃശ്ശൂർ കൊരട്ടി കക്കാട് നമ്പോല പറമ്പിൽ രഞ്ജിത്താ(34)ണ് കുളത്തൂപ്പുഴ പോലീസിന്‍റെ പിടിയിലായത്.

വീട്ടമ്മയുടെ പരാതിയിലാണ് നടപടി.

രണ്ടുവർഷമായി കുളത്തൂപ്പുഴയിലെ സ്വകാര്യ ലോഡ്ജിൽ താമസിച്ച് പ്രദേശത്ത് വെൽഡിങ്‌ ജോലികൾ ചെയ്തുവരികയായിരുന്നു രഞ്ജിത്ത്.

സാമൂഹികമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് വീഡിയോ കോൾവഴി ചിത്രങ്ങളും വീഡിയോകളും അശ്ലീലചിത്രങ്ങളും ശേഖരിച്ച് സുഹൃത്തുക്കൾക്ക് കൈമാറിയതായാണ് വീട്ടമ്മയുടെ പരാതി.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

രണ്ടുവർഷമായി കുളത്തൂപ്പുഴയിലെ സ്വകാര്യ ലോഡ്ജിൽ താമസിച്ച് പ്രദേശത്ത് വെൽഡിങ്‌ ജോലികൾ ചെയ്തുവരികയായിരുന്നു രഞ്ജിത്ത്. സാമൂഹികമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് വീഡിയോ കോൾവഴി ചിത്രങ്ങളും വീഡിയോകളും അശ്ലീലചിത്രങ്ങളും ശേഖരിച്ച് സുഹൃത്തുക്കൾക്ക് കൈമാറിയതായാണ് വീട്ടമ്മയുടെ പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243897/arrest)