---
title: "നവീനിൻ്റേത് പാർട്ടി കുടുംബം ; മരണം  സി പി എമ്മിനെ അടിക്കാനുള്ള വടിയാക്കി മാറ്റരുതെന്ന് പി.ജയരാജൻ"
english_title: "Naveen's party family; P. Jayarajan said that death should not be used as a stick to beat CPM"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243866/naveens-party-family-p-jayarajan-said-that-death-should-not-be-used-as-a-stick-to-beat-cpm"
published_at: "2024-10-19T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713e9d6b5a49_Untitled-4_copy.jpg"
keywords: []
---

# നവീനിൻ്റേത് പാർട്ടി കുടുംബം ; മരണം  സി പി എമ്മിനെ അടിക്കാനുള്ള വടിയാക്കി മാറ്റരുതെന്ന് പി.ജയരാജൻ

> **Lead Summary:** എ.ഡി.എം കെ നവീൻ ബാബുവിന്റെ മരണവും, പി.പി. ദിവ്യക്കെതിരായ കേസും സി.പി.എമ്മിനെ അടിക്കാനുള്ള വടിയാക്കി മാറ്റേണ്ടെന്ന് സി.പി.എം. നേതാവ് പി. ജയരാജൻ. വിഷയം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുക യാണ്.

## Article Content

എ.ഡി.എം കെ നവീൻ ബാബുവിന്റെ മരണവും, പി.പി. ദിവ്യക്കെതിരായ കേസും സി.പി.എമ്മിനെ അടിക്കാനുള്ള വടിയാക്കി മാറ്റേണ്ടെന്ന് സി.പി.എം. നേതാവ് പി. ജയരാജൻ. വിഷയം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുക യാണ്.

നവിന്റെ മരണം അങ്ങേയറ്റം ദുഖകരമാണെന്നും ജയരാജൻ പറഞ്ഞു. മാധ്യമങ്ങൾക്ക് നവീൻ്റെ മരണത്തിൽ ദുഃഖമില്ല. അവർക്ക് സിപി.എമ്മിനെ അടിക്കാനുള്ള വടിയായി വിഷയത്തെ മാറ്റണം. കച്ചവടതാത്‌പര്യമാണ് വിഷയ ത്തെ സജീവമാക്കി നിർത്തുന്നത്. മാധ്യമങ്ങളുടെ ലക്ഷ്യം മാർക്സ്റ്റിസ്റ്റ് വിരുദ്ധ രാഷ്ടീയം ഉൽപ്പാദിപ്പിക്കാനുള്ള ശ്രമമാണ്.

നിവീൻ്റെ മരണത്തിൽ സി.പി.എം ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹ ത്തിന്റെ സംസ്കാരച്ചങ്ങിൽ പാർട്ടി പ്രവർത്തകർ പങ്കെടുത്തു.

അദ്ദേഹത്തിന്റെ കുടുംബം പാർട്ടി കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243866/naveens-party-family-p-jayarajan-said-that-death-should-not-be-used-as-a-stick-to-beat-cpm)