---
title: "കോഴിക്കോട് കാറിനുളളിൽ കെട്ടിയിട്ട നിലയിൽ യുവാവ്, ചുറ്റും മുളക് പൊടി, 25 ലക്ഷം തട്ടി, അന്വേഷണം"
english_title: "Kozhikode, young man tied inside a car, surrounded by chili powder, 25 lakhs hit, investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243803/kozhikode-young-man-tied-inside-a-car-surrounded-by-chili-powder-25-lakhs-hit-investigation"
published_at: "2024-10-19T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713a6a291db4_6713a253b3d9a_car.jpg"
keywords: []
---

# കോഴിക്കോട് കാറിനുളളിൽ കെട്ടിയിട്ട നിലയിൽ യുവാവ്, ചുറ്റും മുളക് പൊടി, 25 ലക്ഷം തട്ടി, അന്വേഷണം

> **Lead Summary:** എലത്തൂർ കാട്ടിൽ പീടികയിൽ യുവാവിനെ കാറിനകത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുളളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.

## Article Content

എലത്തൂർ കാട്ടിൽ പീടികയിൽ യുവാവിനെ കാറിനകത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുളളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.

കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറിയ നിലയിലാണ്. കയ്യിലുണ്ടായിരുന്ന 25 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തെന്ന് യുവാവ് പറഞ്ഞു.

ഫെഡറൽ ബാങ്ക് എ.ടി.എമ്മിൽ പണം റീഫിൽ ചെയ്യുന്ന ചുമതലയുള്ളയാളാണ് താൻ എന്നാണ് ഇയാൾ പറഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെ കൊയിലാണ്ടിയിലെ എ.ടി.എമ്മിൽ നിന്നും പണമെടുത്ത് കുരുടിമുക്കിലേക്ക് പോകവേയാണ് വഴിയിൽവെച്ച് ഒരു സ്ത്രീ വാഹനത്തിന് മുന്നിൽപ്പെട്ടു.

ഇവരെ തട്ടി എന്ന് കരുതി വാഹനം നിർത്തിയിട്ട് പുറത്തിറങ്ങിയ തനിക്കുനേരെ പർദ്ദധരിച്ചെത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നെന്നാണ് ഇയാൾ പറഞ്ഞത്.

തലയ്ക്കടിയേറ്റ് ബോധമറ്റ നിലയിലായിരുന്നു താനെന്നും ബോധം വന്നപ്പോഴാണ് കാട്ടിലപ്പീടികയിൽ കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണുള്ളതെന്നും മനസിലായതെന്നും ഇയാൾ പറഞ്ഞു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243803/kozhikode-young-man-tied-inside-a-car-surrounded-by-chili-powder-25-lakhs-hit-investigation)