---
title: "മാലിന്യം തള്ളിയ ലോറി കണ്ണൂരിൽ  സിനിമാ സ്റ്റൈലിൽ പിടികൂടി വനിതാ പഞ്ചായത്തംഗം"
english_title: "A woman panchayat member was caught in a movie style in a lorry that dumped garbage in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243645/a-woman-panchayat-member-was-caught-in-a-movie-style-in-a-lorry-that-dumped-garbage-in-kannur"
published_at: "2024-10-19T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67132ed323a96_Untitled-4_copy.jpg"
keywords: []
---

# മാലിന്യം തള്ളിയ ലോറി കണ്ണൂരിൽ  സിനിമാ സ്റ്റൈലിൽ പിടികൂടി വനിതാ പഞ്ചായത്തംഗം

> **Lead Summary:** തളിപ്പറമ്പ് കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിലെ താഴെചൊർക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളിയ ലോറിയാണ് പഞ്ചായത്തംഗം പി കാഞ്ചനയുടെ നേതൃത്വത്തിൽ പിടികൂടിയത്.

## Article Content

തളിപ്പറമ്പ് കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിലെ താഴെചൊർക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളിയ ലോറിയാണ് പഞ്ചായത്തംഗം പി കാഞ്ചനയുടെ നേതൃത്വത്തിൽ പിടികൂടിയത്.

മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാരിയെന്ന എന്ന നിലയിൽ സംഘത്തെ സമീപിച്ച് നാട്ടുകാരെയും അധികൃതരെയും വിളിച്ചു വരുത്തുകയായിരുന്നു.

കഴിഞ്ഞദിവസം ഓഫീസിലേക്ക് പോകുമ്പോ ഴാണ് വിജനമായ ഭാഗത്ത് റോഡരികിൽ മാലിന്യം തള്ളുന്ന ത് കാഞ്ചനയുടെ ശ്രദ്ധയിൽപ്പെട്ടത്. പ

ഞ്ചായത്ത് പ്രസിഡണ്ടും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. മാലിന്യം തിരിച്ചെടുപ്പിക്കുകയും, പത്തായിരം രൂപ പിഴയീടാക്കുകയും ചെയ്‌തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243645/a-woman-panchayat-member-was-caught-in-a-movie-style-in-a-lorry-that-dumped-garbage-in-kannur)