---
title: "നാദാപുരത്ത് സർക്കാർ ആശുപത്രി നഴ്സിന് ഭീഷണി; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഉൾപ്പെടെ നാല് പേർക്കെതിരെ ജാമ്യമില്ലാ കേസ്"
english_title: "Government hospital nurse threatened in Nadapuram; Non-bailable case against four persons including block panchayat president"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243579/government-hospital-nurse-threatened-in-nadapuram-non-bailable-case-against-four-persons-including-block-panchayat-president"
published_at: "2024-10-18T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6712720bad7e7_67126f8623541_vanaja.jpg"
keywords: []
---

# നാദാപുരത്ത് സർക്കാർ ആശുപത്രി നഴ്സിന് ഭീഷണി; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഉൾപ്പെടെ നാല് പേർക്കെതിരെ ജാമ്യമില്ലാ കേസ്

> **Lead Summary:** ******നാദാപുരം താലൂക്ക് ആശുപത്രിയിൽ നഴ്‌സിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നാല് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.

## Article Content

******നാദാപുരം താലൂക്ക് ആശുപത്രിയിൽ നഴ്‌സിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നാല് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉൾപെടെയുള്ളവർക്കെതിരെയാണ് കേസ്.

ജോലിയിൽ നിന്ന് നീക്കം ചെയ്ത സെക്യൂരിറ്റിയെ ആശുപത്രിയിൽ കണ്ടത് നഴ്‌സ് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു സംഘർഷം. നാദാപുരം പൊലീസാണ് കേസെടുത്തത്.

ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ എന്നിവയ്ക്കാണ് കേസ്. ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243579/government-hospital-nurse-threatened-in-nadapuram-non-bailable-case-against-four-persons-including-block-panchayat-president)