---
title: "'മകളേ, നീ കുടമുടച്ചു താതന് ചെയ്ത ശേഷക്രിയ നിൻ മനമുടയാതെ ചേർത്തുവച്ച് ഞങ്ങളുണ്ടാകും' ; ഇതാണ് ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഉറപ്പ്,  കെ.പി ഉദയഭാനുവിന്റെ എഫ് ബി പോസ്റ്റ് ഏറ്റെടുത്ത് മലയാളികൾ"
english_title: "Daughter, we will be with you without giving up on your final act of kindness'; This is the assurance of the Red Flag movement, Malayalees have taken over the FB post of KP Udayabhanu"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243515/daughter-we-will-be-with-you-without-giving-up-on-your-final-act-of-kindness-this-is-the-assurance-of-the-red-flag-movement-malayalees-have-taken-over-the-fb-post-of-kp-udayabhanu"
published_at: "2024-10-18T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67122881def8d_Untitled-3_copy.jpg"
keywords: []
---

# 'മകളേ, നീ കുടമുടച്ചു താതന് ചെയ്ത ശേഷക്രിയ നിൻ മനമുടയാതെ ചേർത്തുവച്ച് ഞങ്ങളുണ്ടാകും' ; ഇതാണ് ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഉറപ്പ്,  കെ.പി ഉദയഭാനുവിന്റെ എഫ് ബി പോസ്റ്റ് ഏറ്റെടുത്ത് മലയാളികൾ

> **Lead Summary:** കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ തകർന്ന അദ്ദേഹത്തെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെ പി ഉദയഭാനു.

## Article Content

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ തകർന്ന അദ്ദേഹത്തെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെ പി ഉദയഭാനു.

നവീന്റെ മരണാനന്തര കർമങ്ങൾ ചെയ്ത്‌ അദ്ദേഹത്തിൻ്റെ മകളുടെ ചിത്രം പങ്കുവച്ച് ഉദയഭാനു കുറിച്ച വരികൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

മകളേ നീ കുടമുടച്ചു താതന് ചെയ്തതു ശേഷക്രിയ നിൻ മനമുടയാതെ ചേർത്തുവച്ച് ഞങ്ങളുണ്ടാകുമെന്നും ഇത് ചെങ്കൊടി പ്രസ്ഥാനത്തിൻ്റെ ഉറപ്പാണെന്നും അദ്ദേഹം എഫ്ബിയിൽ കുറിയിച്ചു. മകളേ നീ കുടമുടച്ചു താതന് ചെയ്ത

ശേഷക്രിയ നിൻ മനമുടയാതെ ചേർത്തുവച്ച്

ഞങ്ങളുണ്ടാകും. ഹൃദയം മുറിയുന്ന വേദനകളെ ഉള്ളിലൊതുക്കി ഇന്നു നീ അച്ഛനു ചെയ്ത ശേഷക്രിയ ആരുടെ കണ്ണുകളെയാണ് നനയിക്കാത്തത്. പാതിയുടഞ്ഞ കുടവുമായി അച്ഛനു വലം വെയ്ക്കുന്ന നിൻ്റെ മനസ് ഉടഞ്ഞുപോകാതെ ചേർത്തുവെയ്ക്കാൻ ഞങ്ങളുണ്ടാകും.

നിൻ്റെ കണ്ണിലെ നനവും, മനസിലെ നോവും വെറുതെയാകില്ല. ഇതാണുറപ്പ് ഇതുമാത്രമാണ് ചെങ്കൊടി പ്രസ്ഥാനത്തിൻ്റെ ഉറപ്പ്. എന്നാണ് അദ്ദേഹം എഫ്ബിയിൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243515/daughter-we-will-be-with-you-without-giving-up-on-your-final-act-of-kindness-this-is-the-assurance-of-the-red-flag-movement-malayalees-have-taken-over-the-fb-post-of-kp-udayabhanu)