കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറുടെ മരണം കൊലപാതകം ; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറുടെ മരണം കൊലപാതകം ; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ
Oct 18, 2024 11:39 AM | By Rajina Sandeep

(www.panoornews.in) ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കൂറുകള്‍ക്കുള്ളിൽ പ്രതി പിടിയിൽ. ആലുവ ചുണങ്ങുംവേലിൽ ഫിറ്റ്നെസ് സെന്‍റര്‍ നടത്തുന്ന കൃഷ്ണ പ്രതാപാണ് എടത്തല പൊലീസിന്‍റെ പിടിയിലായത്.

ജിമ്മിലെ ട്രെയിനറായ കണ്ണൂര്‍ സ്വദേശി സാബിത്ത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കൃഷ്ണ പ്രതാപിനെ പൊലീസ് പിടികൂടുകയായിരുന്നു.




ജിം നടത്തിപ്പുക്കാരനായ കൃഷ്ണ പ്രതാപിന്‍റെ കൂടെയാണ് സാബിത്ത് ജോലി ചെയ്തിരുന്നത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു. ചുണങ്ങം വേലിയിലെ വാടക വീടിന് മുന്നിലാണ് യുവാവിനെ പുലര്‍ച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സംഭവം നടന്ന മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

The death of Jim Trainer, a native of Kannur, was murder; Accused in custody

Next TV

Related Stories
പാനൂരിൽ പുകയില  ഉൽപ്പന്നങ്ങൾ വിറ്റ വ്യാപാരി   അറസ്റ്റിൽ

Oct 18, 2024 01:34 PM

പാനൂരിൽ പുകയില ഉൽപ്പന്നങ്ങൾ വിറ്റ വ്യാപാരി അറസ്റ്റിൽ

പാനൂരിൽ പുകയില ഉൽപ്പന്നങ്ങൾ വിറ്റ വ്യാപാരി ...

Read More >>
ആട്ടിൻതോലണിഞ്ഞ ചെന്നായ', കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ, മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം, പക്ഷേ....; സരിനെതിരെ സിപിഎമ്മിന് തുറന്ന കത്ത്

Oct 18, 2024 11:01 AM

ആട്ടിൻതോലണിഞ്ഞ ചെന്നായ', കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ, മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം, പക്ഷേ....; സരിനെതിരെ സിപിഎമ്മിന് തുറന്ന കത്ത്

കോണ്‍ഗ്രസ് വിട്ട ഡോ. പി സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ (ഡിഎംസി)...

Read More >>
വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ

Oct 18, 2024 10:30 AM

വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ

വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച...

Read More >>
വടകര റെയിൽവേ സ്‌റ്റേഷനിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ബാഗുകളിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ്; രണ്ട് പേർ പിടിയിൽ

Oct 18, 2024 09:45 AM

വടകര റെയിൽവേ സ്‌റ്റേഷനിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ബാഗുകളിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ്; രണ്ട് പേർ പിടിയിൽ

വടകര റെയിൽവേ സ്‌റ്റേഷനിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ബാഗുകളിൽ സൂക്ഷിച്ച നിലയിൽ...

Read More >>
Top Stories










Entertainment News