---
title: "പുണ്യമീ  ദാമ്പത്യം ; തലശേരിയിൽ 7 പതിറ്റാണ്ട് നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിൽ മരണത്തിലുമൊരുമിച്ച് കുഞ്ഞിരാമേട്ടനും, മീനാക്ഷിയും"
english_title: "holy matrimony; Kunhirametan and Meenakshi died together after 7 decades of married life in Thalassery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243233/holy-matrimony-kunhirametan-and-meenakshi-died-together-after-7-decades-of-married-life-in-thalassery"
published_at: "2024-10-17T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710d05107ef4_Untitled-1_copy.jpg"
keywords: []
---

# പുണ്യമീ  ദാമ്പത്യം ; തലശേരിയിൽ 7 പതിറ്റാണ്ട് നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിൽ മരണത്തിലുമൊരുമിച്ച് കുഞ്ഞിരാമേട്ടനും, മീനാക്ഷിയും

> **Lead Summary:** ****70 വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിൽ ഭർത്താവും ഭാര്യയും മരണത്തിലും ഒരുമിച്ചു. തലശേരി മാടപ്പീടിക കൊമ്മൽ വയലിൽ മൈയിലാട്ടിൽ കുഞ്ഞിരാമൻ , ഭാര്യ മീനാക്ഷി എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.

## Article Content

****70 വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിൽ ഭർത്താവും ഭാര്യയും മരണത്തിലും ഒരുമിച്ചു. തലശേരി മാടപ്പീടിക കൊമ്മൽ വയലിൽ മൈയിലാട്ടിൽ കുഞ്ഞിരാമൻ , ഭാര്യ മീനാക്ഷി എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.

ബുധനാഴ്ച രാത്രിയാണ് കുഞ്ഞിരാമൻ മരിച്ചത്. വ്യാഴാഴ്ച രാവിലെ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെ 8 മണിയോടെ മീനാക്ഷി കുഴഞ്ഞ് വിഴുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിരാമൻ്റെ സംസ്കാരം 10 മണിക്കും, മീനാക്ഷിയുടേത് 12 മണിക്കും കണ്ടിക്കൽ വാതക ശ്മശാനത്തിൽ നടന്നു.

സുരേന്ദ്രൻ, സുമ, ലത, സുജാത, സുധ, പരേതനായ പ്രകാശൻ എന്നിവർ മക്കളും, ശൈലജ, വിജയകുമാർ, കനകരാജ്, മുരളി എന്നിവർ മരുമക്കളുമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243233/holy-matrimony-kunhirametan-and-meenakshi-died-together-after-7-decades-of-married-life-in-thalassery)