---
title: "യുവാക്കളുടെ ക്രൂരത, പെരുമ്പാമ്പിനെ ഓടുന്ന ബൈക്കിന് പിന്നില്‍ കെട്ടിവലിച്ചു, കേസെടുത്തു"
english_title: "Youth brutality, python tied behind running bike, case booked"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243203/youth-brutality-python-tied-behind-running-bike-case-booked"
published_at: "2024-10-17T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710bb263d5cb_download.jpg"
keywords: []
---

# യുവാക്കളുടെ ക്രൂരത, പെരുമ്പാമ്പിനെ ഓടുന്ന ബൈക്കിന് പിന്നില്‍ കെട്ടിവലിച്ചു, കേസെടുത്തു

> **Lead Summary:** ജയ്പൂരിൽ പെരുമ്പാമ്പിനെ ഓടുന്ന ബൈക്കിന് പിന്നില്‍കെട്ടിവലിച്ച് യുവാക്കള്‍.

## Article Content

ജയ്പൂരിൽ പെരുമ്പാമ്പിനെ ഓടുന്ന ബൈക്കിന് പിന്നില്‍കെട്ടിവലിച്ച് യുവാക്കള്‍.

പെരുമ്പാമ്പിന്റെ ശരീരത്തില്‍ കയര്‍ കെട്ടിയശേഷം മറുഭാഗം ബൈക്കില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചായിരുന്നു യുവാക്കളുടെ ക്രൂരത.

ഇവരുടെ ബൈക്കിന് തൊട്ടുപിന്നാലെ കാറില്‍ എത്തിയവരാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ യുവാക്കള്‍ക്കെതിരേ സോഷ്യല്‍ മീഡിയകളില്‍ വലിയ രോഷമുയര്‍ന്നു.

സംഭവത്തില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243203/youth-brutality-python-tied-behind-running-bike-case-booked)