---
title: "കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ"
english_title: "A young man from Kozhikode was arrested with deadly drugs in his car"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243135/a-young-man-from-kozhikode-was-arrested-with-deadly-drugs-in-his-car"
published_at: "2024-10-17T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671086af6bab8_67107cee32564_fdf.jpg"
keywords: []
---

# കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

> **Lead Summary:** കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

## Article Content

കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

കോഴിക്കോട് ഫറോക്ക് സ്വദേശി മണന്തല പടന്ന ചെമ്പ്രയിൽ വീട്ടിൽ ടി. മുഹമ്മദ് ആഷിഖ് (29) എന്നയാളെയാണ് മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.

ഇയാൾ സഞ്ചരിച്ച കാറിൽ പരിശോധന നടത്തുകയായിരുന്നു. 53.900 ഗ്രാം മെത്താഫിറ്റാമിനാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്. മുഹമ്മദ് ആഷിഖ് സഞ്ചരിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തു.

എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ജെ. സന്തോഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി.ടി. സജിമോൻ, പ്രിവന്റീവ് ഓഫീസർമാരായ എ.എസ്. അനീഷ്, പി.ആർ. വിനോദ്, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. സിബിജ,

കെ.ഇ. ഷൈനി, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എം. ബിനു, വി.കെ. വൈശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243135/a-young-man-from-kozhikode-was-arrested-with-deadly-drugs-in-his-car)