---
title: "ഓ​വു​ചാ​ലി​ൽ വീ​ണ് പി​ഞ്ചു കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം"
english_title: "A tragic end for a baby after falling down the drain"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243124/a-tragic-end-for-a-baby-after-falling-down-the-drain"
published_at: "2024-10-17T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67107dbe23ea7_671079f1f2b6e_gfg.jpg"
keywords: []
---

# ഓ​വു​ചാ​ലി​ൽ വീ​ണ് പി​ഞ്ചു കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം

> **Lead Summary:** വി​ജ​യ​പു​ര സി​റ്റി​യി​ലെ ജെ.​എം റോ​ഡി​ൽ തു​റ​ന്ന ഡ്രെ​യ്നേ​ജ് കു​ഴി​യി​ല്‍ വീ​ണ് ര​ണ്ട് വ​യ​സ്സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. യാ​സി​ൻ സ​ദ്ദാം മു​ല്ല എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

## Article Content

വി​ജ​യ​പു​ര സി​റ്റി​യി​ലെ ജെ.​എം റോ​ഡി​ൽ തു​റ​ന്ന ഡ്രെ​യ്നേ​ജ് കു​ഴി​യി​ല്‍ വീ​ണ് ര​ണ്ട് വ​യ​സ്സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. യാ​സി​ൻ സ​ദ്ദാം മു​ല്ല എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പ് ഓ​ട​യി​ലെ സ്ലാ​ബ് നീ​ക്കം ചെ​യ്തി​രു​ന്നു. ശു​ചീ​ക​ര​ണ​ത്തി​നു​ശേ​ഷം സി​റ്റി കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ സ്ലാ​ബ് മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​താ​ണ് കാ​ര​ണ​മെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു.

നാ​ട്ടു​കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും ന​ഗ​ര​സ​ഭ​ക്കെ​തി​രെ രോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ഗോ​ല്‍ ഗും​ബ​സ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243124/a-tragic-end-for-a-baby-after-falling-down-the-drain)