---
title: "പി പി ദിവ്യ രാജിവെച്ച് മാപ്പ് പറയണം; കണ്ണൂരിൽ ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ്, ബിജെപി പ്രതിഷേധം"
english_title: "PP Divya should resign and apologize; Congress and BJP protest by blocking the national highway in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/242716/pp-divya-should-resign-and-apologize-congress-and-bjp-protest-by-blocking-the-national-highway-in-kannur"
published_at: "2024-10-15T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e2b2985642_670e160b03df0_fdsf.jpg"
keywords: []
---

# പി പി ദിവ്യ രാജിവെച്ച് മാപ്പ് പറയണം; കണ്ണൂരിൽ ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ്, ബിജെപി പ്രതിഷേധം

> **Lead Summary:** **കണ്ണൂര്‍: ** കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും. പള്ളിക്കുന്നില്‍ ഇരു പാര്‍ട്ടികളും ദേശീയപാത ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ രാജിവെച്ച് മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

## Article Content

**കണ്ണൂര്‍: ** കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും. പള്ളിക്കുന്നില്‍ ഇരു പാര്‍ട്ടികളും ദേശീയപാത ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ രാജിവെച്ച് മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

പൊതുസമൂഹത്തോട് ദിവ്യ മാപ്പ് പറയണം. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തണമെന്നും ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട. അതേസമയം നവീന്‍ ബാബുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

എഡിഎമ്മിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഇന്നലെ ഗുരുതരാരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ നടന്ന യാത്രയപ്പ് ചടങ്ങിനിടെയായിരുന്നു അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലെത്തിയത്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയില്‍ ഉയര്‍ത്തിയത്.

ഉദ്യോഗസ്ഥര്‍ സത്യസന്ധരായിരിക്കണമെന്നും നവീന്‍ ബാബു കണ്ണൂരില്‍ പ്രവര്‍ത്തിച്ചതുപോലെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും പി പി ദിവ്യ വേദിയില്‍ പറഞ്ഞിരുന്നു. പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/242716/pp-divya-should-resign-and-apologize-congress-and-bjp-protest-by-blocking-the-national-highway-in-kannur)