---
title: "പാനൂരിൽ നടുറോഡിൽ തലയുയർത്തി കൂറ്റൻ മൂർഖൻ...!"
english_title: "A huge cobra raised its head in the middle of the road in Panur...!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/242698/a-huge-cobra-raised-its-head-in-the-middle-of-the-road-in-panur"
published_at: "2024-10-15T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e1b3975db8_nqqqqqqqqqqqq.jpg"
keywords: []
---

# പാനൂരിൽ നടുറോഡിൽ തലയുയർത്തി കൂറ്റൻ മൂർഖൻ...!

> **Lead Summary:** പാനൂരിൽ നടുറോഡിൽ തലയുയർത്തി കൂറ്റൻ മൂർഖൻ...! പാനൂരിനടുത്ത് എലാങ്കോടാണ് നടുറോഡിൽ കൂറ്റൻ മൂർഖൻ എത്തിയത്. പതിവില്ലാതെ നായകളുടെ കുര കേട്ട് നാട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് ക്ഷണിക്കാതെ എത്തിയ 'അതിഥിയെ' കണ്ടത്.

## Article Content

പാനൂരിൽ നടുറോഡിൽ തലയുയർത്തി കൂറ്റൻ മൂർഖൻ...! പാനൂരിനടുത്ത് എലാങ്കോടാണ് നടുറോഡിൽ കൂറ്റൻ മൂർഖൻ എത്തിയത്. പതിവില്ലാതെ നായകളുടെ കുര കേട്ട് നാട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് ക്ഷണിക്കാതെ എത്തിയ 'അതിഥിയെ' കണ്ടത്.

വൈദ്യർ പീടികയിൽ നിന്നും കടവത്തൂരേക്ക് തിരിയുന്ന റോഡിലായിരുന്നു ഭീതി പരത്തിയ കാഴ്ച. തൊട്ടടുത്തായി ഹോട്ടൽ ഉൾപ്പടെ നിരവധി സ്ഥാപനങ്ങളുമുണ്ട്. വിവരമറിഞ്ഞ് ആളുകൾ തടിച്ച് കൂടി. ഒടുവിൽ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ റസ്ക്യു ടീം അംഗമായ പാലക്കൂൽ സ്വദേശി കെ.വി രാജേഷ് എത്തി പാമ്പിനെ പിടികൂടിയതോടെയാണ് സമീപവാസികൾക്ക് ശ്വാസം നേരെ വീണത്. പാമ്പിനെ പിന്നീട് കണ്ണൂർ ഫോറസ്റ്റ് റെയിഞ്ചിന് കൈമാറുകയും അതിൻ്റെ ആവാസവ്യസ്ഥയിലേക്ക് തുറന്നു വിടുകയുമായിരുന്നു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/242698/a-huge-cobra-raised-its-head-in-the-middle-of-the-road-in-panur)