---
title: "മലേഷ്യയിൽ മരണപ്പെട്ട വെറ്റിനറി ഡോക്ടറുടെ കണ്ണൂരിലെ  'അടിവേര്'  തേടി ബന്ധുക്കൾ"
english_title: "Relatives of veterinary doctor who died in Malaysia are searching for 'roots' in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/242588/relatives-of-veterinary-doctor-who-died-in-malaysia-are-searching-for-roots-in-kannur"
published_at: "2024-10-14T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670d41f97b010_Untitled-3_copy.jpg"
keywords: []
---

# മലേഷ്യയിൽ മരണപ്പെട്ട വെറ്റിനറി ഡോക്ടറുടെ കണ്ണൂരിലെ  'അടിവേര്'  തേടി ബന്ധുക്കൾ

> **Lead Summary:** **** മലേഷ്യയിൽ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട മലയാളി ഡോക്ടറുടെ കുടുംബം കണ്ണൂരിലെ ബന്ധുക്കളെ തേടുന്നു. മലേഷ്യയിൽ വെറ്റിനറി ഡോക്ടറായിരുന്ന കണ്ണൂർ സ്വദേശി പരേതനായ ഡോ. കുഞ്ഞമ്പു വിന്റെ മലേഷ്യയിലെ കുടുംബമാണ് കണ്ണൂരിലെ അദ്ദേഹത്തിന്റെ കുടുംബങ്ങളെ തേടുന്നത്.

## Article Content

**** മലേഷ്യയിൽ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട മലയാളി ഡോക്ടറുടെ കുടുംബം കണ്ണൂരിലെ ബന്ധുക്കളെ തേടുന്നു. മലേഷ്യയിൽ വെറ്റിനറി ഡോക്ടറായിരുന്ന കണ്ണൂർ സ്വദേശി പരേതനായ ഡോ. കുഞ്ഞമ്പു വിന്റെ മലേഷ്യയിലെ കുടുംബമാണ് കണ്ണൂരിലെ അദ്ദേഹത്തിന്റെ കുടുംബങ്ങളെ തേടുന്നത്.

കണ്ണൂരിലെ ഡോക്ടറുടെ കുടുംബങ്ങളെ സംബന്ധിച്ച് യാതൊരറിവുകളും മലേഷ്യയിലെ പുതുതലമുറക്കില്ല. ഡോക്ടറുടെ കണ്ണൂരിലെ അടിവേരുകളെ കണ്ടെത്തി ബന്ധം സ്ഥാപിക്ക ണമെന്ന താത്പര്യവും അഗ്രഹവുമാണ് മലേഷ്യയിലെ കൂടുംബത്തെ ഇത്തരമൊരു ചിന്താഗതിക്ക് പ്രേരിപ്പിച്ചത്.

കണ്ണൂരിൽ ഡോക്ടറുമായി ബന്ധപ്പെട്ട് കണ്ണൻ വൈദ്യൻ എന്ന ഒരമ്മാവൻ ഉണ്ടായിരുന്നു എന്ന ഒരറിവ് മാത്രമേ അവർക്കുള്ളൂ. മറ്റ് അറിവുകളൊന്നും തന്നെയില്ല.

അതുകൊണ്ട് രണ്ട് കുടംബങ്ങളുമായി ബന്ധം സ്ഥാപിക്കാൻ ഉതകുന്ന തരത്തിൽ ഡോക്ടറുടെ കണ്ണൂരിലെ കുടുംബാംഗങ്ങളെക്കുറിച്ച് അറിവുള്ളവരാരെങ്കിലുമുണ്ടെങ്കിൽ ഉണ്ണി അഭിരാമി ഫോൺ : 9961110212 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഫേസ്ബുക്ക് ഉൾപ്പെടെ നവമാധ്യമങ്ങൾ വഴി അഭ്യർത്ഥിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/242588/relatives-of-veterinary-doctor-who-died-in-malaysia-are-searching-for-roots-in-kannur)