---
title: "അണിയാരം ശിവക്ഷേത്രം ജീവനക്കാരൻ്റെ കാർ തകർത്ത സംഭവം ; ചൊക്ലി പൊലീസ് അന്വേഷണം ഊർജിതമാക്കി."
english_title: "Aniyaram Shivkshetra employee's car vandalized incident; Chokli police intensified the investigation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/242571/aniyaram-shivkshetra-employees-car-vandalized-incident-chokli-police-intensified-the-investigation"
published_at: "2024-10-14T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670d317ce0658_Untitled-1_copy.jpg"
keywords: []
---

# അണിയാരം ശിവക്ഷേത്രം ജീവനക്കാരൻ്റെ കാർ തകർത്ത സംഭവം ; ചൊക്ലി പൊലീസ് അന്വേഷണം ഊർജിതമാക്കി.

> **Lead Summary:** അണിയാരം:** ** അണിയാരം ശിവക്ഷേത്രത്തിനു മുന്നിൽ അമ്പിളി മഹിളാ സമാജം അംഗന വാടിക്ക് സമീപം നിർത്തിയിട്ട കാറാണ് തല്ലി തകർത്തത്. അണിയാരം ശിവക്ഷേത്രം ഓഫീസ് ജീവനക്കാരനായ എടക്കണ്ടിയിൽ ഉണ്ണികൃഷ്ണന്റെ മാരുതി ആൾട്ടോ KL 58 AE 7159 കാറാണ് തകർക്കപ്പെട്ടത്.

## Article Content

അണിയാരം:** ** അണിയാരം ശിവക്ഷേത്രത്തിനു മുന്നിൽ അമ്പിളി മഹിളാ സമാജം അംഗന വാടിക്ക് സമീപം നിർത്തിയിട്ട കാറാണ് തല്ലി തകർത്തത്. അണിയാരം ശിവക്ഷേത്രം ഓഫീസ് ജീവനക്കാരനായ എടക്കണ്ടിയിൽ ഉണ്ണികൃഷ്ണന്റെ മാരുതി ആൾട്ടോ KL 58 AE 7159 കാറാണ് തകർക്കപ്പെട്ടത്.

കാറിന്റെ പുറകുവശത്തെ ചില്ല് മുഴുവനായി തച്ചുടച്ചു. വലിയ കല്ലുകൾ കാറിനകത്ത് എടുത്തിട്ടു. നവമി ദിനത്തിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് കാർ തകർത്തത് കണ്ടത്.

ചൊക്ലി പോലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/242571/aniyaram-shivkshetra-employees-car-vandalized-incident-chokli-police-intensified-the-investigation)