---
title: "കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച അപകടം, നാല് പേരുടെ നില ഗുരുതരം, അപകട കാരണം അമിതവേഗത"
english_title: "Accident in Kozhikode private buses collided, four people are in serious condition, the cause of the accident was excessive speed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/242531/accident-in-kozhikode-private-buses-collided-four-people-are-in-serious-condition-the-cause-of-the-accident-was-excessive-speed"
published_at: "2024-10-14T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670cf28238db6_670cedbdb85df_accident.jpg"
keywords: []
---

# കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച അപകടം, നാല് പേരുടെ നില ഗുരുതരം, അപകട കാരണം അമിതവേഗത

> **Lead Summary:** ** **കോഴിക്കോട് അത്തോളിക്കടുത്ത് കോളിയോട്ട് താഴത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ നാല് പേരുടെ നില ഗുരുതരം.

## Article Content

** **കോഴിക്കോട് അത്തോളിക്കടുത്ത് കോളിയോട്ട് താഴത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ നാല് പേരുടെ നില ഗുരുതരം.

ബസ് യാത്രക്കാരായ 50 പേര്‍ക്ക് പരിക്കേറ്റു . കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന അജ്‌വ ബസ്സും കോഴിക്കോട് ഭാഗത്ത് നിന്നു അത്തോളിയിലേക്ക് പോവുകയായിരുന്ന എ സി ബ്രദേഴ്‌സ് ബസുമാണ് കൂട്ടിയിടിച്ചത്.

ഡോർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത് .പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ​

സ്വകാര്യബസ്സുകളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കുറ്റ്യാടിയിൽ നിന്നുള്ള ബസ് ട്രാക്ക് മാറി ഓടുന്നതിനിടെ എതിർ വശത്തുകൂടി വന്ന ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.

എതിർദിശയിൽ വന്ന ബസുകളുടെ മുൻഭാഗം അപകടത്തിൽ തകർന്ന നിലയിലാണ്. രണ്ടു ബസുകളിലേയും ഡ്രൈവന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ സീറ്റിനുസമീപഭാഗം ഭൂരിഭാഗവും തകർന്നനിലയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/242531/accident-in-kozhikode-private-buses-collided-four-people-are-in-serious-condition-the-cause-of-the-accident-was-excessive-speed)