---
title: "കണ്ണൂരിൽ യുവതിയെ കാണാനില്ലെന്ന പരാതി, അന്വേഷണം തുടങ്ങി പൊലീസ്"
english_title: "The police started investigating the complaint that the woman was missing in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/242242/the-police-started-investigating-the-complaint-that-the-woman-was-missing-in-kannur"
published_at: "2024-10-13T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b6e6e4b3f6_670b5854104bd_missing.jpg"
keywords: []
---

# കണ്ണൂരിൽ യുവതിയെ കാണാനില്ലെന്ന പരാതി, അന്വേഷണം തുടങ്ങി പൊലീസ്

> **Lead Summary:** **** യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു . തളാപ്പ് തുളിച്ചേരി റോഡിലെ ഹാര്‍സ് ഹൗസില്‍ മറിയം ഹുദനെയാണ് കാണാതായത്.

## Article Content

**** യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു . തളാപ്പ് തുളിച്ചേരി റോഡിലെ ഹാര്‍സ് ഹൗസില്‍ മറിയം ഹുദനെയാണ് കാണാതായത്.

കഴിഞ്ഞ ഒക്ടോബര്‍-11 ന് വൈകുന്നേരം 6 മണിക്ക് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മറിയം തിരികെ വന്നില്ല . സഹോദരന്‍ സോഹിബ് കാദിരിയുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/242242/the-police-started-investigating-the-complaint-that-the-woman-was-missing-in-kannur)