---
title: "കണ്ണൂർ കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസും  സ്വകാര്യ ബസും  കൂട്ടിയിടിച്ച് അപകടം; ഡ്രൈവർ ഉൾപ്പടെ അഞ്ച് പേർക്ക് പരിക്ക്"
english_title: "Tourist bus and private bus collide in Kannur Kotiyur accident; Five people including the driver were injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/242046/tourist-bus-and-private-bus-collide-in-kannur-kotiyur-accident-five-people-including-the-driver-were-injured"
published_at: "2024-10-12T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a1a1744f68_670a174a29832_455.jpg"
keywords: []
---

# കണ്ണൂർ കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസും  സ്വകാര്യ ബസും  കൂട്ടിയിടിച്ച് അപകടം; ഡ്രൈവർ ഉൾപ്പടെ അഞ്ച് പേർക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. കൊട്ടിയൂർ മുസ്ലിം പള്ളിക്ക് സമീപത്തായാണ് അപകടം ഉണ്ടായത്.

## Article Content

**കണ്ണൂർ: **കണ്ണൂർ കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. കൊട്ടിയൂർ മുസ്ലിം പള്ളിക്ക് സമീപത്തായാണ് അപകടം ഉണ്ടായത്.

ഡ്രൈവർ ഉൾപ്പടെ അഞ്ച് പേർക്ക് പരിക്കേറ്റു. കനത്ത മഴയെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയായിരുന്നു. മാനന്തവാടിയിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന സ്വകാര്യ ബസും മാനന്തവാടിയിലേക്ക് വരുകയായിരുന്ന ടൂറിസ്റ്റ് ബസും ആണ് കൂട്ടിയിടിച്ചത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/242046/tourist-bus-and-private-bus-collide-in-kannur-kotiyur-accident-five-people-including-the-driver-were-injured)