---
title: "ട്രിച്ചിയിൽ ആകാശത്ത് വട്ടമിട്ട് പറന്ന് എയർ ഇന്ത്യ വിമാനം സുരക്ഷിതമായി താഴെ ഇറക്കി"
english_title: "The Air India plane landed safely after circling the sky in Trichy"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/241940/the-air-india-plane-landed-safely-after-circling-the-sky-in-trichy"
published_at: "2024-10-11T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67094ee339eb9_67093bdca07d9_airindia.jpg"
keywords: []
---

# ട്രിച്ചിയിൽ ആകാശത്ത് വട്ടമിട്ട് പറന്ന് എയർ ഇന്ത്യ വിമാനം സുരക്ഷിതമായി താഴെ ഇറക്കി

> **Lead Summary:** ** **ട്രിച്ചിയിൽ ആകാശത്ത് വട്ടമിട്ട് പറന്ന് എയർ ഇന്ത്യ വിമാനം സുരക്ഷിതമായി താഴെ ഇറക്കി. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

## Article Content

** **ട്രിച്ചിയിൽ ആകാശത്ത് വട്ടമിട്ട് പറന്ന് എയർ ഇന്ത്യ വിമാനം സുരക്ഷിതമായി താഴെ ഇറക്കി. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഏറെനേരം കഴിഞ്ഞിട്ടും വിമാനം താഴെയിറക്കാൻ കഴിയാഞ്ഞത് ചെറിയ ആശങ്കയുണ്ടാക്കിയിരുന്നു. ട്രിച്ചി വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകുകയും ആംബുലൻസുകൾ സജ്ജമാക്കുകയും ചെയ്തിരുന്നു.

വൈകിട്ട് 5.40ന് പറന്നുയർന്ന വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. ഒരു മണിക്കൂർ വിമാനം ട്രിച്ചി വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/241940/the-air-india-plane-landed-safely-after-circling-the-sky-in-trichy)