കോഴിക്കോട് പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

കോഴിക്കോട്  പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ
Oct 11, 2024 03:37 PM | By Rajina Sandeep

(www.panoornews.in)   തിരുവമ്പാടിയിൽ നിന്നും പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. ഇടുക്കി പീരുമേട് സ്വദേശി അജയ് (24) യെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ യുവാവ് നിരവധി കളവുകേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ഒക്ടോബർ അഞ്ചിനാണ് ഡാൻസ് പഠിക്കാൻ സ്കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയത്. വീട്ടിൽ ഉപയോഗിക്കുന്ന ഫോണും കുട്ടി കൈവശം വച്ചിരുന്നു. കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

സഹോദരന്റെ സുഹൃത്ത് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയതാവാം എന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ ലൊക്കേഷൻ അവസാനം കാണിച്ചത് പാലക്കാട് ആണെന്ന് കണ്ടെത്തി.

കുട്ടി തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാം എന്ന നിഗമനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിനിയുടെ സഹോദരന്റെ സുഹൃത്തിന്റെ കൂടെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്. മുക്കം പോലീസ് കോയമ്പത്തൂരിൽ എത്തി പെൺകുട്ടിയെ നാട്ടിൽ എത്തിച്ചു. യുവാവിനേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Accused arrested in Kozhikode case of kidnapping 14-year-old girl pretending to be in love

Next TV

Related Stories
കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 11, 2024 03:01 PM

കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര...

Read More >>
നാദാപുരം കല്ലാച്ചിയിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെ അക്രമം, ഗ്ലാസ് തകർത്തു

Oct 11, 2024 01:50 PM

നാദാപുരം കല്ലാച്ചിയിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെ അക്രമം, ഗ്ലാസ് തകർത്തു

നാദാപുരം കല്ലാച്ചിയിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെ അക്രമം, ഗ്ലാസ്...

Read More >>
മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പണം, യു​വ​തി​ക്കെ​തി​രെ ആ​സി​ഡ് പ്ര​യോ​ഗ ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വി​നെ പി​രി​ച്ചു​വി​ട്ടു

Oct 11, 2024 01:23 PM

മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പണം, യു​വ​തി​ക്കെ​തി​രെ ആ​സി​ഡ് പ്ര​യോ​ഗ ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വി​നെ പി​രി​ച്ചു​വി​ട്ടു

മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പണം, യു​വ​തി​ക്കെ​തി​രെ ആ​സി​ഡ് പ്ര​യോ​ഗ ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വി​നെ...

Read More >>
പാനൂരിൽ  ലോട്ടറികെട്ട് ഓടയിൽ വീണു ; നിസ്സഹായനായി നിന്ന  ലോട്ടറിവിൽപ്പനക്കാരന് മുന്നിൽ  സഹായഹസ്തവുമായി ഫയർഫോഴ്സ്.

Oct 11, 2024 12:55 PM

പാനൂരിൽ ലോട്ടറികെട്ട് ഓടയിൽ വീണു ; നിസ്സഹായനായി നിന്ന ലോട്ടറിവിൽപ്പനക്കാരന് മുന്നിൽ സഹായഹസ്തവുമായി ഫയർഫോഴ്സ്.

മൊകേരി സ്വദേശിയായ ചാത്തൻ പറമ്പൻ അശോകന്റെ കയ്യിൽ നിന്നാണ് ലോട്ടറി ടിക്കറ്റുകളടങ്ങിയ കെട്ട് അബദ്ധത്തിൽ സ്ലാബിനിടയിലൂടെ ഓടയിൽ...

Read More >>
കുപ്രസിദ്ധ മോഷ്ടാവായ മയ്യിൽ സ്വദേശി  കണ്ണൂരിൽ അറസ്റ്റിൽ

Oct 11, 2024 12:34 PM

കുപ്രസിദ്ധ മോഷ്ടാവായ മയ്യിൽ സ്വദേശി കണ്ണൂരിൽ അറസ്റ്റിൽ

കുപ്രസിദ്ധ മോഷ്ടാവായ മയ്യിൽ സ്വദേശി കണ്ണൂരിൽ...

Read More >>
Top Stories










News Roundup