---
title: "കുപ്രസിദ്ധ മോഷ്ടാവായ മയ്യിൽ സ്വദേശി  കണ്ണൂരിൽ അറസ്റ്റിൽ"
english_title: "A native of Mayil, a notorious thief, was arrested in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/241796/a-native-of-mayil-a-notorious-thief-was-arrested-in-kannur"
published_at: "2024-10-11T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708ce718d38f_Untitled-6_copy.jpg"
keywords: []
---

# കുപ്രസിദ്ധ മോഷ്ടാവായ മയ്യിൽ സ്വദേശി  കണ്ണൂരിൽ അറസ്റ്റിൽ

> **Lead Summary:** **** ഏഴോളം ജില്ലകളിൽ നിരവധി പിടിച്ചുപറിക്കേസുകളിൽ പ്രതിയായ മയ്യിൽ സ്വദേശിയായ യുവാവിനെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫീസർ പി. വിജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. മയ്യിൽ ജൂബിലി ക്വാർട്ടേഴ്‌സിലെ കെ.പി ദീപക് നെയാണ് രാവിലെ പിടികൂടിയത്.

## Article Content

**** ഏഴോളം ജില്ലകളിൽ നിരവധി പിടിച്ചുപറിക്കേസുകളിൽ പ്രതിയായ മയ്യിൽ സ്വദേശിയായ യുവാവിനെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫീസർ പി. വിജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. മയ്യിൽ ജൂബിലി ക്വാർട്ടേഴ്‌സിലെ കെ.പി ദീപക് നെയാണ് രാവിലെ പിടികൂടിയത്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പ് റൂമിൽ നിന്നും മൊബൈൽ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഇരിങ്ങാലക്കുട, ഒലവക്കോട്, ഒറ്റപ്പാലം, തൃശൂർ തുടങ്ങി നിരവധി സ്റ്റേഷനുകളിൽ പോക്കറ്റടി, കവർച്ച തുടങ്ങിയ കേസുകളിൽ പ്രതിയാണ് ദീപക്. മോഷ്‌ടിച്ച മൊബൈൽ ഫോണും ഇയാളിൽ നിന്നും പിടികൂടിയിട്ടുണ്ട്.

പ്രതിയെ വിശദമായി ചോദ്യം ചെയ്തതുവരികയാണ്. ഇയാളെ പിടികൂടിയ സംഘത്തിൽ സീനിയർ സി.പി.ഒ എസ്. സംഗീത്, ആർ.പി.എഫ്. എസ്.ഐ: ശശി, എച്ച്.സി ശശിധരൻ എന്നിവരും ഉൾപ്പെടും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/241796/a-native-of-mayil-a-notorious-thief-was-arrested-in-kannur)