---
title: "കോഴിക്കോട് നിന്നും കാണാതായ 14കാരിയെ കണ്ടെത്തി"
english_title: "A 14-year-old girl missing from Kozhikode has been found"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/241745/a-14-year-old-girl-missing-from-kozhikode-has-been-found"
published_at: "2024-10-11T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708a61218972_6708a1d71f175_gfhgfh.jpg"
keywords: []
---

# കോഴിക്കോട് നിന്നും കാണാതായ 14കാരിയെ കണ്ടെത്തി

> **Lead Summary:** ** ** മുക്കത്ത് നിന്നും കാണാതായ 14കാരിയെ കണ്ടെത്തി. കോയമ്പത്തൂരില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒക്ടോബര്‍ 5 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി.

## Article Content

** ** മുക്കത്ത് നിന്നും കാണാതായ 14കാരിയെ കണ്ടെത്തി. കോയമ്പത്തൂരില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒക്ടോബര്‍ 5 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി.

റെയില്‍വേ പൊലീസ് കുട്ടിയെ ഉടന്‍ മുക്കം പൊലീസിന് കൈമാറും. ഡാന്‍സ് ക്ലാസിന് പോകാനായാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് കാണാതാവുകയായിരുന്നു.

റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന കുട്ടിയെ കണ്ടെത്തിയത്. പിന്നാലെയാണ് മുക്കം പൊലീസിനെ വിവരമറിയിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/241745/a-14-year-old-girl-missing-from-kozhikode-has-been-found)