കോട്ടക്കൽ ആര്യവൈദ്യശാലയിൽ അതിക്രമിച്ചുകയറി, വ്ലോഗർ അറസ്റ്റിൽ

കോട്ടക്കൽ ആര്യവൈദ്യശാലയിൽ അതിക്രമിച്ചുകയറി, വ്ലോഗർ അറസ്റ്റിൽ
Oct 11, 2024 07:05 AM | By Rajina Sandeep

ആര്യവൈദ്യശാലയിൽ അതിക്രമിച്ചുകയറുകയും സ്ഥാപനത്തിനെതിരെയുള്ള വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പണം ആവശ്യപ്പെടുകയും ചെയ്ത വ്ലോഗർ അറസ്റ്റിൽ. ആലപ്പുഴ പുറക്കാട് ദേവസ്വം പുതുവൻ ഹൗസ് അഖിലേഷിനെയാണ് (37) ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മേയ് 21ന് നടന്ന സംഭവത്തിലാണ് നടപടി. ‘വ്യൂ പോയന്റ് ആലപ്പുഴ’ യൂട്യൂബ് ചാനലിലെ ജീവനക്കാരനാണെന്നും അഖിലേഷ് രാമചൈതന്യ എന്നാണ് പേരെന്നും പരിചയപ്പെടുത്തിയായിരുന്നു ഇയാൾ ആര്യവൈദ്യശാല പി.ആര്‍.ഒ ഓഫിസില്‍ എത്തിയത്.

ആര്യവൈദ്യശാലയുടെ സല്‍പേരിന് കളങ്കം വരുത്തുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ പി.ആര്‍.ഒക്ക് കാണിച്ചുകൊടുത്തു. സ്ഥാപനത്തെക്കുറിച്ച് വീഡിയോ ചെയ്യാനുള്ള ഓര്‍ഡറും ഒരു വര്‍ഷത്തേക്ക് പരസ്യത്തിനായി മൂന്നു ലക്ഷം രൂപയും നൽകണമെന്ന് ആവശ്യപ്പെട്ടു.

ഇല്ലെങ്കില്‍ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തൃപ്പൂണിത്തുറയിൽനിന്നാണ് പ്രതിയെ പിടികൂടിയത്. കൊടുങ്ങല്ലൂർ, ആളൂർ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. എസ്.ഐ വിമൽ, സി.പി.ഒ അജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Kottakal Aryavaydyshala trespassed, vlogger arrested

Next TV

Related Stories
കോഴിക്കോട് നിന്നും കാണാതായ 14കാരിയെ കണ്ടെത്തി

Oct 11, 2024 09:43 AM

കോഴിക്കോട് നിന്നും കാണാതായ 14കാരിയെ കണ്ടെത്തി

കോഴിക്കോട് നിന്നും കാണാതായ 14കാരിയെ...

Read More >>
ലഹരിക്കേസിൽ പ്രയാ​ഗയുടെ മൊഴി പോലീസിന് തൃപ്തികരം, ശ്രീനാഥ് ഭാസിയെ വീണ്ടും വിളിപ്പിച്ചേക്കും

Oct 11, 2024 09:29 AM

ലഹരിക്കേസിൽ പ്രയാ​ഗയുടെ മൊഴി പോലീസിന് തൃപ്തികരം, ശ്രീനാഥ് ഭാസിയെ വീണ്ടും വിളിപ്പിച്ചേക്കും

ലഹരിക്കേസിൽ പ്രയാ​ഗയുടെ മൊഴി പോലീസിന് തൃപ്തികരം, ശ്രീനാഥ് ഭാസിയെ വീണ്ടും...

Read More >>
മക്കളുടെ പീഡനത്തില്‍ മനംമടുത്ത് മാതാപിതാക്കള്‍ ജീവനൊടുക്കി, ആത്മഹത്യകുറിപ്പ് കണ്ടെത്തി

Oct 11, 2024 08:07 AM

മക്കളുടെ പീഡനത്തില്‍ മനംമടുത്ത് മാതാപിതാക്കള്‍ ജീവനൊടുക്കി, ആത്മഹത്യകുറിപ്പ് കണ്ടെത്തി

മക്കളുടെ പീഡനത്തില്‍ മനംമടുത്ത് മാതാപിതാക്കള്‍ ജീവനൊടുക്കി, ആത്മഹത്യകുറിപ്പ്...

Read More >>
മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസ് കടന്നു പോകുമ്പോൾ ട്രാക്കിലേക്ക് ചവറ്റുകൊട്ട തള്ളിയിട്ടു ; കുറ്റ്യാടി സ്വദേശി അറസ്റ്റിൽ

Oct 10, 2024 05:16 PM

മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസ് കടന്നു പോകുമ്പോൾ ട്രാക്കിലേക്ക് ചവറ്റുകൊട്ട തള്ളിയിട്ടു ; കുറ്റ്യാടി സ്വദേശി അറസ്റ്റിൽ

മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസ് കടന്നു പോകുമ്പോൾ ട്രാക്കിലേക്ക് ചവറ്റുകൊട്ട തള്ളിയിട്ടു ; കുറ്റ്യാടി സ്വദേശി...

Read More >>
കണ്ണൂരിൽ സ്കൂട്ടർ കാറിനിടിച്ച് അപകടം; ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീണ് യുവാവ് മരിച്ചു

Oct 10, 2024 03:38 PM

കണ്ണൂരിൽ സ്കൂട്ടർ കാറിനിടിച്ച് അപകടം; ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീണ് യുവാവ് മരിച്ചു

കണ്ണൂരിൽ സ്കൂട്ടർ കാറിനിടിച്ച് അപകടം; ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീണ് യുവാവ്...

Read More >>
Top Stories










News Roundup