---
title: "ഒന്നര മ​ണി​ക്കൂ​റോ​ളം സാങ്കൽപ്പിക കസേരയിൽ ഇരുത്തി, വിദ്യാർത്ഥി​നി​ കുഴഞ്ഞുവീണു; അധ്യാപികയ്ക്കെതിരെ പരാതി"
english_title: "Sitting in an imaginary chair for an hour and a half, the student collapsed; Complaint against the teacher"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/241594/sitting-in-an-imaginary-chair-for-an-hour-and-a-half-the-student-collapsed-complaint-against-the-teacher"
published_at: "2024-10-10T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670795bf6860d_67078b7c3bbe1_complaint.jpg"
keywords: []
---

# ഒന്നര മ​ണി​ക്കൂ​റോ​ളം സാങ്കൽപ്പിക കസേരയിൽ ഇരുത്തി, വിദ്യാർത്ഥി​നി​ കുഴഞ്ഞുവീണു; അധ്യാപികയ്ക്കെതിരെ പരാതി

> **Lead Summary:** സാ​ങ്ക​ൽ​പ്പി​ക ക​സേ​ര​യി​ലി​രു​ത്തി വിദ്യാർത്ഥി​നി​യെ അ​ധ്യാ​പി​ക പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം സാ​ങ്ക​ൽ​പ്പി​ക ക​സേ​ര​യി​ലി​രു​ത്തിയ വിദ്യാർത്ഥി​നി കു​ഴ​ഞ്ഞു വീ​ണു.

## Article Content

സാ​ങ്ക​ൽ​പ്പി​ക ക​സേ​ര​യി​ലി​രു​ത്തി വിദ്യാർത്ഥി​നി​യെ അ​ധ്യാ​പി​ക പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം സാ​ങ്ക​ൽ​പ്പി​ക ക​സേ​ര​യി​ലി​രു​ത്തിയ വിദ്യാർത്ഥി​നി കു​ഴ​ഞ്ഞു വീ​ണു.

വെ​ള്ളാ​യ​ണി എ​സ്.​സി/​എ​സ്.​ടി സ്പോ​ർ​ട്സ് സ്കൂ​ളി​ലെ വിദ്യാർത്ഥി​നി​യാ​ണ് അ​ധ്യാ​പി​ക​ക്കെ​തി​രെ തി​രു​വ​ല്ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ.​എ​സ്.​യു തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി പ​ട്ടി​ക​ജാ​തി-​വ​ർ​ഗ മ​ന്ത്രി​ക്കും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി.

പ​രാ​തി അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​ദേ​ശം ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ സം​ഭ​വം അ​ന്വേ​ഷി​ക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/241594/sitting-in-an-imaginary-chair-for-an-hour-and-a-half-the-student-collapsed-complaint-against-the-teacher)