---
title: "പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ  അനിരുദ്ധൻ  എട്ടുവീട്ടിലിൻ്റെ  ചിത്ര പ്രദർശനം വെള്ളിയാഴ്ച മുതൽ കതിരൂർ ആർട്ട് ഗ്യാലറിയിൽ "
english_title: "Famous painter and writer Anirudhan Ettuveetil's painting exhibition will be held at Kathirur Art Gallery from Friday; Former MLA MV Jayarajan will inaugurate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/241504/famous-painter-and-writer-anirudhan-ettuveetils-painting-exhibition-will-be-held-at-kathirur-art-gallery-from-friday-former-mla-mv-jayarajan-will-inaugurate"
published_at: "2024-10-10T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67076196d70bf_Untitled-1_copy.jpg"
keywords: []
---

# പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ  അനിരുദ്ധൻ  എട്ടുവീട്ടിലിൻ്റെ  ചിത്ര പ്രദർശനം വെള്ളിയാഴ്ച മുതൽ കതിരൂർ ആർട്ട് ഗ്യാലറിയിൽ 

> **Lead Summary:** കതിരൂർ:** ** പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിലിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ പ്രദർശനമാണ് വെള്ളിയാഴ്ച മുതൽ കതിരൂർ ആർട്ട് ഗ്യാലറിയിൽ നടക്കുന്നത്. ഇന്ത്യക്കകത്തും പുറത്തും നിരവധി ഗ്രൂപ്പ് പ്രദർശനങ്ങൾ നടത്തിയിട്ടുള്ള അനിരുദ്ധൻ്റെ പത്താമത് ഏകാംഗ പ്രദർശനമാണിത്.

## Article Content

കതിരൂർ:** ** പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിലിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ പ്രദർശനമാണ് വെള്ളിയാഴ്ച മുതൽ കതിരൂർ ആർട്ട് ഗ്യാലറിയിൽ നടക്കുന്നത്. ഇന്ത്യക്കകത്തും പുറത്തും നിരവധി ഗ്രൂപ്പ് പ്രദർശനങ്ങൾ നടത്തിയിട്ടുള്ള അനിരുദ്ധൻ്റെ പത്താമത് ഏകാംഗ പ്രദർശനമാണിത്.

വരും കാലത്തിൻ്റെ ആകുലതകളും, ആശങ്കകളും വർണ തീവ്രതയോടെ കോറിയിട്ടിട്ടുള്ള ചിത്രങ്ങൾ ഒറ്റപ്പെടലുകളുടെ സ്വബിംബങ്ങളായാണ് ഒരുക്കിയിട്ടുള്ളതെന്ന് ചിത്രകാരൻ പറഞ്ഞു.

നിരവധി അംഗീകാരങ്ങളും ചിത്രകാരനെ തേടിയെത്തിയിട്ടുണ്ട്. വീട്ടിൽ തന്നെ ട്രയാംഫ് എന്ന പേരിൽ ആർട്ട് ഗ്യാലറിയും ചിത്രകാരൻ ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 9.30ന് മുൻ എംഎൽഎ എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. സനിൽ അധ്യക്ഷത വഹിക്കും.

ചടങ്ങിൽ റബ്ക്കോ ചെയർമാൻ കാരായി രാജൻ, തലശ്ശേരി കോ.ഓപ്പ് റൂറൽ ബാങ്ക് പ്രസിഡണ്ട് പി.ഹരീന്ദ്രൻ, തലശ്ശേരി സഹകരണാശുപത്രി പ്രസിഡണ്ട് എം.സി.പവിത്രൻ തുടങ്ങിയവർ മുഖ്യാതിഥികളായി സംബന്ധിക്കും. പ്രദർശനം 16ന് സമാപിക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/241504/famous-painter-and-writer-anirudhan-ettuveetils-painting-exhibition-will-be-held-at-kathirur-art-gallery-from-friday-former-mla-mv-jayarajan-will-inaugurate)