---
title: "കോഴിക്കോട് പയ്യോളിയില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി"
english_title: "Four missing students from Kozhikode Paioli have been found"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/241496/four-missing-students-from-kozhikode-paioli-have-been-found"
published_at: "2024-10-10T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67075c2663947_670758b078888_found.jpg"
keywords: []
---

# കോഴിക്കോട് പയ്യോളിയില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി

> **Lead Summary:** ** **കോഴിക്കോട് പയ്യോളിയില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ചെരിച്ചില്‍ പള്ളിയില്‍ മദ്രസയില്‍ പഠിക്കുന്ന 15 വയസുള്ള വിദ്യാര്‍ത്ഥികളെയാണ് ആലുവയിൽ നിന്ന് കണ്ടെത്തിയത്. ഇവരെ ആലുവ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.

## Article Content

** **കോഴിക്കോട് പയ്യോളിയില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ചെരിച്ചില്‍ പള്ളിയില്‍ മദ്രസയില്‍ പഠിക്കുന്ന 15 വയസുള്ള വിദ്യാര്‍ത്ഥികളെയാണ് ആലുവയിൽ നിന്ന് കണ്ടെത്തിയത്. ഇവരെ ആലുവ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.

ആലുവയിലെ ലോഡ്ജിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയാണ്. കുട്ടികൾ എന്തിനാണ് ആലുവയിലെത്തിയതെന്നോ തുടർന്നും യാത്ര ചെയ്യാൻ പദ്ധതിയിട്ടിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ഫിനാന്‍, താഹ, സിനാന്‍, റാഫിഖ് എന്നിവരെയാണ് ഇന്ന് വൈകീട്ടോടെ കാണാതായത്. പൊലീസ് തിരച്ചില്‍ നടത്തി വരുന്നതിനിടെ ആലുവയിൽ നിന്നും കുട്ടികളെ കണ്ടെത്തുകയായിരുന്നു. ബാഗും സാധനങ്ങളുമെടുത്താണ് മദ്രസയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇറങ്ങിയത്.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ സിഗരറ്റ് വലിക്കുന്നത് മദ്രസയിലെ അധ്യാപകന്‍ കണ്ടിരുന്നു. തുടര്‍ന്ന് അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താക്കീത് നല്‍കിയിരുന്നു.

രക്ഷിതാക്കളുമായി വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ ഇന്ന് ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് മദ്രസയിലെത്തിയിരുന്നു. ഇതിന് ശേഷമാണ് കുട്ടികളെ കാണാതാകുന്നത്. അതേസമയം വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലേക്ക് വിനോദ സഞ്ചാരത്തിന് പോയതാകാമെന്ന് സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/241496/four-missing-students-from-kozhikode-paioli-have-been-found)