കോഴിക്കോട് പയ്യോളിയില്‍ നാല് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി

കോഴിക്കോട് പയ്യോളിയില്‍ നാല് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി
Oct 10, 2024 08:12 AM | By Rajina Sandeep

(www.panoornews.in)  കോഴിക്കോട് പയ്യോളിയില്‍ നാല് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. ചെരിച്ചില്‍ പള്ളിയില്‍ മദ്രസയില്‍ പഠിക്കുന്ന 15 വയസുള്ള വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ഫിനാന്‍, താഹ, സിനാന്‍, റാഫിഖ് എന്നിവരെയാണ് ഇന്ന് വൈകീട്ടോടെ കാണാതായത്.

പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്. ബാഗും സാധനങ്ങളുമെടുത്താണ് മദ്രസയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇറങ്ങിയത്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ സിഗരറ്റ് വലിക്കുന്നത് മദ്രസയിലെ അധ്യാപകന്‍ കണ്ടിരുന്നു. തുടര്‍ന്ന് അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താക്കീത് നല്‍കിയിരുന്നു

. രക്ഷിതാക്കളുമായി വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ ഇന്ന് ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് മദ്രസയിലെത്തിയിരുന്നു.

ഇതിന് ശേഷമാണ് കുട്ടികളെ കാണാതാകുന്നത്. വിദ്യാര്‍ത്ഥികള്‍ എങ്ങോട്ടാണ് പോയതെന്ന ഒരു സൂചനയും ലഭിച്ചിട്ടില്ല. അതേസമയം വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലേക്ക് വിനോദ സഞ്ചാരത്തിന് പോയതാകാമെന്ന് സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചു.

Complaint that four students are missing in Kozhikode Payoli

Next TV

Related Stories
പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ  അനിരുദ്ധൻ  എട്ടുവീട്ടിലിൻ്റെ  ചിത്ര പ്രദർശനം വെള്ളിയാഴ്ച മുതൽ കതിരൂർ ആർട്ട് ഗ്യാലറിയിൽ

Oct 10, 2024 10:32 AM

പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിലിൻ്റെ ചിത്ര പ്രദർശനം വെള്ളിയാഴ്ച മുതൽ കതിരൂർ ആർട്ട് ഗ്യാലറിയിൽ

പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിലിൻ്റെ ചിത്ര പ്രദർശനം വെള്ളിയാഴ്ച മുതൽ കതിരൂർ ആർട്ട് ഗ്യാലറിയിൽ നടക്കും ; മുൻ എംഎൽഎ...

Read More >>
ഉറക്കമില്ലാത്ത രാത്രികൾ, ഇരുപ്പത്തിയഞ്ച് വർഷം മുമ്പ് കാണാതായ മകനെ കാത്ത് ആയിഷുമ്മ

Oct 10, 2024 10:17 AM

ഉറക്കമില്ലാത്ത രാത്രികൾ, ഇരുപ്പത്തിയഞ്ച് വർഷം മുമ്പ് കാണാതായ മകനെ കാത്ത് ആയിഷുമ്മ

ഉറക്കമില്ലാത്ത രാത്രികൾ, ഇരുപ്പത്തിയഞ്ച് വർഷം മുമ്പ് കാണാതായ മകനെ കാത്ത്...

Read More >>
കോഴിക്കോട് പയ്യോളിയില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി

Oct 10, 2024 10:16 AM

കോഴിക്കോട് പയ്യോളിയില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി

പയ്യോളിയില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളെ...

Read More >>
പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

Oct 10, 2024 08:16 AM

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

പ്രമുഖ വ്യവസായി രത്തൻ ടാറ്റ...

Read More >>
Top Stories