---
title: "'എനിക്കൊരു സൈക്കിൾ വേണം'; ദൈവത്തിന്‌ കത്തെഴുതിയ കുഞ്ഞിനായി അന്വേഷണം"
english_title: "'I want a bicycle'; The search for the child who wrote a letter to God"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/241439/i-want-a-bicycle-the-search-for-the-child-who-wrote-a-letter-to-god"
published_at: "2024-10-09T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6706acaa9a0a2_6706951407c10_letter.jpg"
keywords: []
---

# 'എനിക്കൊരു സൈക്കിൾ വേണം'; ദൈവത്തിന്‌ കത്തെഴുതിയ കുഞ്ഞിനായി അന്വേഷണം

> **Lead Summary:** ** ** സൈക്കിൾ വേണമെന്ന ആവശ്യവുമായി ദൈവത്തിന്‌ കത്തെഴുതിയ കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ തലശ്ശേരി ഹെഡ് പോസ്റ്റ്‌ ഓഫീസിലെ ജീവനക്കാർ. ‘ദൈവം’ അറിയാൻ വേണ്ടി മാത്രം അവൻ കുറിച്ചു- ജോഷ്വ ആന്റണി. ‘ദൈവത്തിന്‌’ കാണാനായി അതിനൊപ്പം അവൻ വരച്ചു- ഒരു കുഞ്ഞുമുഖം. ദൈവം, ദൈവം ഹൗസ്‌, സ്വർഗം (പി.ഒ.), പിൻ: 000000.

## Article Content

** ** സൈക്കിൾ വേണമെന്ന ആവശ്യവുമായി ദൈവത്തിന്‌ കത്തെഴുതിയ കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ തലശ്ശേരി ഹെഡ് പോസ്റ്റ്‌ ഓഫീസിലെ ജീവനക്കാർ. ‘ദൈവം’ അറിയാൻ വേണ്ടി മാത്രം അവൻ കുറിച്ചു- ജോഷ്വ ആന്റണി. ‘ദൈവത്തിന്‌’ കാണാനായി അതിനൊപ്പം അവൻ വരച്ചു- ഒരു കുഞ്ഞുമുഖം. ദൈവം, ദൈവം ഹൗസ്‌, സ്വർഗം (പി.ഒ.), പിൻ: 000000.

കത്തുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ ദൈവത്തിന്‌ കത്തെഴുതിയ കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.

സെപ്റ്റംബർ 21-ന്‌ തലശ്ശേരി ബിഷപ്പ് ഹൗസിന് സമീപമുള്ള ലെറ്റർ ബോക്‌സിൽനിന്ന്‌ കോർട്ട്‌ പോസ്റ്റ്‌ ഓഫീസിലെ ഡാക്ക്‌ സേവക്‌ എ.സി. ബിന്ദുവിനാണ്‌ കത്ത്‌ കിട്ടിയത്‌.

സീൽ വെച്ച്‌ റെയിൽവേ മെയിൽ സർവീസിലേക്ക്‌ (ആർ.എം.എസ്‌.) വിട്ടു. ആർ.എം.എസിൽ നിന്ന്‌ കോർട്ട്‌ പോസ്റ്റ്‌ ഓഫീസിലെ സബ്‌ പോസ്റ്റ്‌മാസ്റ്റർ എം. രജിതയെ വിളിച്ച്‌ അന്വേഷിച്ചു. അവരാണ്‌ പോസ്റ്റ്മാൻ പി. ദേവരാജിനോട്‌ കത്തെഴുതിയയാളെ കണ്ടെത്താൻ നിർദ്ദേശിച്ചത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/241439/i-want-a-bicycle-the-search-for-the-child-who-wrote-a-letter-to-god)