---
title: "കണ്ണൂര്‍ പയ്യന്നൂരില്‍ 13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി"
english_title: "A 13-year-old girl has been reported missing in Payyannur, Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/241433/a-13-year-old-girl-has-been-reported-missing-in-payyannur-kannur"
published_at: "2024-10-09T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6706a523e4682_67069c3fa5973_missing.jpg"
keywords: []
---

# കണ്ണൂര്‍ പയ്യന്നൂരില്‍ 13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

> **Lead Summary:**  കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ 13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. കന്നഡ ദമ്പതികളുടെ മകളെയാണ് കാണാതായത്.

## Article Content

 കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ 13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. കന്നഡ ദമ്പതികളുടെ മകളെയാണ് കാണാതായത്.

കുട്ടിയെ ഒരാള്‍ സ്‌കൂട്ടറില്‍ കൊണ്ടുപോകുന്ന ദൃശ്യം പോലീസിന് ലഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാകുകയാരിന്നുവെന്ന് രക്ഷിതാക്കൾ അറിയിച്ചു.

രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ ഒരാൾ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടെത്തിയത്. മീൻ പിടിത്തത്തിനായി കണ്ണൂരിൽ എത്തിയവരാണ് കുടുംബം. സിസിടിവി ദൃശ്യങ്ങളും ഇയാളുടെ ഫോൺ നമ്പറും ഉപയോ​ഗിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/241433/a-13-year-old-girl-has-been-reported-missing-in-payyannur-kannur)