---
title: "ഓണം ബമ്പർ ഒന്നാം സമ്മാനം പാനൂരിലെന്ന് മീഡിയ മലബാറിൻ്റെ പേരിലും വ്യാജ സന്ദേശം"
english_title: "Fake message in the name of Media Malabar that Onam Bumper 1st Prize is in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/241397/fake-message-in-the-name-of-media-malabar-that-onam-bumper-1st-prize-is-in-panur"
published_at: "2024-10-09T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670688de88a17_Untitled-3_copy.jpg"
keywords: []
---

# ഓണം ബമ്പർ ഒന്നാം സമ്മാനം പാനൂരിലെന്ന് മീഡിയ മലബാറിൻ്റെ പേരിലും വ്യാജ സന്ദേശം

> **Lead Summary:** പാനൂർ:** **ഓണം ബമ്പർ പാനൂർ സ്വദേശിക്കാണെന്ന തരത്തിൽ മീഡിയ മലബാറിൻ്റെ പേരിലും വ്യാജ സന്ദേശം പ്രചരിക്കുന്നു.

## Article Content

പാനൂർ:** **ഓണം ബമ്പർ പാനൂർ സ്വദേശിക്കാണെന്ന തരത്തിൽ മീഡിയ മലബാറിൻ്റെ പേരിലും വ്യാജ സന്ദേശം പ്രചരിക്കുന്നു.

ഓണം ബമ്പർ ഒന്നാം സമ്മാനത്തിന് പാനൂർ സ്വദേശി ആശാരീന്റവിട ഉവൈസിനാണെന്നും, രണ്ടാഴ്ച മുമ്പ് വയനാട് ഉരുൾപൊട്ടൽ മേഖല സന്ദർശിച്ച് സഹായം എത്തിക്കാൻ പോയ വേളയിലാണ് ഉവൈസ് സമ്മാനർഹമായ ടിക്കറ്റ് കരസ്ഥമാക്കിയതെന്നുമാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.

ഇത് തികച്ചും വ്യാജ സന്ദേശമാണെന്നും, മീഡിയ മലബാർ ഇത്തരത്തിൽ വാർത്ത നൽകിയിട്ടില്ലെന്നും എഡിറ്റർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/241397/fake-message-in-the-name-of-media-malabar-that-onam-bumper-1st-prize-is-in-panur)