---
title: "കോൺഗ്രസിൻ്റെ ആദ്യകാല നേതാക്കളിലൊരാളായ പന്ന്യന്നൂരിലെ  നടക്കകത്ത് എംകെ നാണുവിൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചു."
english_title: "The first death anniversary of MK Nanu, one of the earliest leaders of the Congress, was observed at Pannayannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/241328/the-first-death-anniversary-of-mk-nanu-one-of-the-earliest-leaders-of-the-congress-was-observed-at-pannayannur"
published_at: "2024-10-09T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67063f8d59299_Untitled-3_copy.jpg"
keywords: []
---

# കോൺഗ്രസിൻ്റെ ആദ്യകാല നേതാക്കളിലൊരാളായ പന്ന്യന്നൂരിലെ  നടക്കകത്ത് എംകെ നാണുവിൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.

> **Lead Summary:** ** ** കോൺഗ്രസിൻ്റെ ആദ്യകാല നേതാക്കളിലൊരാളായ പന്ന്യന്നൂരിലെ നടക്കകത്ത് എംകെ നാണുവിൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.

## Article Content

** ** കോൺഗ്രസിൻ്റെ ആദ്യകാല നേതാക്കളിലൊരാളായ പന്ന്യന്നൂരിലെ നടക്കകത്ത് എംകെ നാണുവിൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.

സ്മൃതി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും, കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി. പുഷ്പാർച്ചനയിൽ നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.

കോടിയേരി ബ്ലോക്ക് പ്രസിഡണ്ട് കെ.ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് കെ.പി ഭാർഗവൻ മാസ്റ്റർ അധ്യക്ഷനായി. ടി.പി പ്രേമനാഥൻ, ചന്ദ്രബാബു കാട്ടിൽ, ദിനേശൻ പച്ചോൾ, പി.വി ശാന്ത ടീച്ചർ എന്നിവർ സംസാരിച്ചു. എം. വിനോദ് കുമാർ, പി.രാജൻ, രമേശൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/241328/the-first-death-anniversary-of-mk-nanu-one-of-the-earliest-leaders-of-the-congress-was-observed-at-pannayannur)