---
title: "കണ്ണൂരിൽ കാണാതായ പതിനാലുകാരനായി തെരച്ചിൽ ഊര്‍ജിതമാക്കി"
english_title: "Search intensified for missing 14-year-old boy in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/241239/search-intensified-for-missing-14-year-old-boy-in-kannur"
published_at: "2024-10-09T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67060bd242805_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ കാണാതായ പതിനാലുകാരനായി തെരച്ചിൽ ഊര്‍ജിതമാക്കി

> **Lead Summary:** **** പൂക്കോത്ത് തെരു സ്വദേശിയായ ആര്യനെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്. സ്‌കൂള്‍ യൂണിഫോം ആണ് വേഷം. കൈയ്യില്‍ സ്‌കൂള്‍ ബാഗുമുണ്ട്. കുട്ടിയെ കണ്ടുകിട്ടുന്നവര്‍ 8594020730 എന്ന നമ്പറിലോ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടണം.

## Article Content

**** പൂക്കോത്ത് തെരു സ്വദേശിയായ ആര്യനെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്. സ്‌കൂള്‍ യൂണിഫോം ആണ് വേഷം. കൈയ്യില്‍ സ്‌കൂള്‍ ബാഗുമുണ്ട്. കുട്ടിയെ കണ്ടുകിട്ടുന്നവര്‍ 8594020730 എന്ന നമ്പറിലോ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടണം.

തിരച്ചില്‍ ഊര്‍ജിതമെന്ന് പൊലീസ് അറിയിച്ചു. നാല് മണിക്കാണ് വിദ്യാര്‍ത്ഥി സ്‌കൂള്‍ വിട്ട് തിരികെ വീട്ടില്‍ വരേണ്ടത്. കുട്ടി വൈകുന്നത് കണ്ട് സഹപാഠികളോടും മറ്റും അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

അമ്മൂമ്മയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ ആര്യന്‍ അവിടെ എത്തിയിട്ടില്ല. ബക്കളം എന്ന സ്ഥലത്തുവച്ച് കുട്ടിയെ കണ്ടവരുണ്ട്.

സ്‌കൂളില്‍ നിന്ന് അച്ഛനേയും അമ്മയേയും വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞതില്‍ കുട്ടി വല്ലാതെ ആശങ്കയിലായിരുന്നെന്ന് കൂട്ടുകാര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/241239/search-intensified-for-missing-14-year-old-boy-in-kannur)