മാഹിയിൽ മീൻ ലോറിയും പാർസൽ ലോറിയും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശി യുവാവ് മരിച്ചു

മാഹിയിൽ മീൻ ലോറിയും പാർസൽ ലോറിയും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശി യുവാവ് മരിച്ചു
Oct 8, 2024 08:29 PM | By Rajina Sandeep

മാഹി:(www.panoornews.in)  മാഹിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പുതുപ്പണം സ്വദേശിയായ യുവാവ് മരിച്ചു. പാലോളിപ്പാലം അരവിന്ദ് ഘോഷ് റോഡിൽ കിഴക്കേ മങ്കുഴിയിൽ അശ്വന്ത് (കണ്ണൻ-23) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ മാഹി പൂഴിത്തല ഫിഷറീസ് ഓഫീസിന് മുൻഭാഗത്താണ് അപകടം നടന്നത്.

അശ്വന്ത് ഓടിച്ച മീൻ ലോറിയും എതിരെ നിന്നും വന്ന പാർസൽ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മാൽപ്പയിൽ നിന്നും ചോമ്പാല ഹാർബറിലേക്ക് വരികയായിരുന്നു അശ്വന്ത്.

വടകരയിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു പാർസർ ലോറി. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.

അശ്വന്തിനെ ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അച്ഛൻ: പരേതനായ സതീശൻ അമ്മ : വസന്ത ( റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ) സംസ്ക്കാരം ഇന്ന് രാത്രി പതിനൊന്ന് മണിയോടെ നടക്കും

Fish lorry and parcel lorry collide in Mahi; A young man from Vadakara died

Next TV

Related Stories
4 വയസിന് മുകളിൽ കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധം, കാറുകളിൽ പ്രത്യേക സീറ്റ് ; ഡിസംബർ മുതൽ പിഴ

Oct 8, 2024 10:15 PM

4 വയസിന് മുകളിൽ കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധം, കാറുകളിൽ പ്രത്യേക സീറ്റ് ; ഡിസംബർ മുതൽ പിഴ

4 വയസിന് മുകളിൽ കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധം, കാറുകളിൽ പ്രത്യേക സീറ്റ്...

Read More >>
സർക്കാരിനെതിരെ തലശ്ശേരിയിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തി  യു ഡി വൈ എഫ്.

Oct 8, 2024 09:59 PM

സർക്കാരിനെതിരെ തലശ്ശേരിയിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തി യു ഡി വൈ എഫ്.

സർക്കാരിനെതിരെ തലശ്ശേരിയിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തി യു ഡി വൈ...

Read More >>
വ്യാപാരികളെ ജാഗ്രതൈ ;  കതിരൂരിൽ  കള്ളനോട്ടുകൾ നൽകി ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങി ലോട്ടറി സ്റ്റാൾ ജീവനക്കാരിയെ പറ്റിച്ചു

Oct 8, 2024 06:42 PM

വ്യാപാരികളെ ജാഗ്രതൈ ; കതിരൂരിൽ കള്ളനോട്ടുകൾ നൽകി ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങി ലോട്ടറി സ്റ്റാൾ ജീവനക്കാരിയെ പറ്റിച്ചു

കതിരൂരിൽ കള്ളനോട്ടുകൾ നൽകി ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങി ലോട്ടറി സ്റ്റാൾ ജീവനക്കാരിയെ പറ്റിച്ചു...

Read More >>
Top Stories










News Roundup