---
title: "ഹരിയാനയിൽ  വമ്പൻ ട്വിസ്റ്റ് ; മാന്ത്രിക സംഖ്യ മറികടന്ന് ബിജെപി,  എഐസിസി ആസ്ഥാനത്ത് ആഘോഷം നിർത്തി"
english_title: "Big twist in Haryana; After crossing the magic number, BJP stopped the celebration at the AICC headquarters"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/241031/big-twist-in-haryana-after-crossing-the-magic-number-bjp-stopped-the-celebration-at-the-aicc-headquarters"
published_at: "2024-10-08T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704cfc4252dd_Untitled-1_copy.jpg"
keywords: []
---

# ഹരിയാനയിൽ  വമ്പൻ ട്വിസ്റ്റ് ; മാന്ത്രിക സംഖ്യ മറികടന്ന് ബിജെപി,  എഐസിസി ആസ്ഥാനത്ത് ആഘോഷം നിർത്തി

> **Lead Summary:** ** **ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലെ വൻ ട്വിസ്റ്റിൽ അമ്പരന്ന് കോൺഗ്രസ്. കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോൺഗ്രസിന് പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്തെ കോൺഗ്രസ് ആഘോഷങ്ങൾ നിർത്തിവെച്ചു.

## Article Content

** **ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലെ വൻ ട്വിസ്റ്റിൽ അമ്പരന്ന് കോൺഗ്രസ്. കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോൺഗ്രസിന് പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്തെ കോൺഗ്രസ് ആഘോഷങ്ങൾ നിർത്തിവെച്ചു.

ഹരിയാനയിലെ ആഘോഷങ്ങളും കോൺഗ്രസ് നിർത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഹരിയാനയിൽ ബിജെപി ലീഡ് നിലയിൽ മുന്നേറുകയാണ്. രാവിലെ 11.30 വരെയുള്ള കണക്കുകൾ പ്രകാരം ബിജെപി ലീഡ് നിലയിൽ കേവല ഭൂരിപക്ഷം മറികടന്നു. ലീഡ് നിലയിൽ പിന്നോട്ട് പോയതോടെ കോൺഗ്രസ് ക്യാമ്പിലും ആശങ്ക പടർന്നു.

ഇപ്പോൾ 52 സീറ്റുകളിൽ ബിജെപിയും 26 സീറ്റുകളിൽ കോൺഗ്രസുമാണ് മുന്നേറുന്നത്. രാവിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റമായിരുന്നു ഉണ്ടായിരുന്നത്.

പിന്നീട് വോട്ടെണ്ണൽ പുരോഗമിച്ചതോടെ ലീഡ് നില മാറി മറഞ്ഞു. ബിജെപിയുടെ മുന്നേറ്റം കോൺഗ്രസ് ക്യാമ്പിൽ നിരാശയുണ്ടാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/241031/big-twist-in-haryana-after-crossing-the-magic-number-bjp-stopped-the-celebration-at-the-aicc-headquarters)