---
title: "വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ"
english_title: "The incident of theft of money and documents from the car of a native of Vadakara; Three people, including children, were arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/240844/the-incident-of-theft-of-money-and-documents-from-the-car-of-a-native-of-vadakara-three-people-including-children-were-arrested"
published_at: "2024-10-07T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703a7ca8aab0_670399eb14f53_vatakara.jpg"
keywords: []
---

# വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

> **Lead Summary:** **വടകര: ** വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. വെസ്റ്റ് ഹിൽ സ്വദേശി സൂരജും രണ്ട് കുട്ടികളുമാണ് വെള്ളയിൽ പോലിസിൻ്റെ പിടിയിലായത്. ഇന്നലെ വൈകീട്ട് വടകര സ്വദേശി റയീസ് കോഴിക്കോട് ബീച്ച് റോഡിൽ കാർ നിർത്തിയിട്ടപ്പോഴാണ് കളവ് നടന്നത്.

## Article Content

**വടകര: ** വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. വെസ്റ്റ് ഹിൽ സ്വദേശി സൂരജും രണ്ട് കുട്ടികളുമാണ് വെള്ളയിൽ പോലിസിൻ്റെ പിടിയിലായത്. ഇന്നലെ വൈകീട്ട് വടകര സ്വദേശി റയീസ് കോഴിക്കോട് ബീച്ച് റോഡിൽ കാർ നിർത്തിയിട്ടപ്പോഴാണ് കളവ് നടന്നത്.

കാറിന്റെ ഡോർ തുറന്ന് അതിൽ നിന്നും പണവും, പാൻ കാർഡ്, ആധാർ കാർഡ് മുതലായ വിലകൂടിയ രേഖകളും സംഘം മോഷ്‌ടിക്കുകയായിരുന്നു.

മുഖ്യ പ്രതിയായ സൂരജ് കോഴിക്കോട് കസബ, മെഡിക്കൽ കോളേജ്, ചേവായൂർ, ഫാറൂഖ്, കൊയിലാണ്ടി എന്നീ പോലീസ് സ്റ്റേഷനുകളിൽ കളവ്, കവർച്ച കേസുകളിൽ പ്രതിയാണ്.

കളവ് നടത്തി ആർഭാട ജീവിതം നയിക്കുന്ന പ്രതി സൂരജ് കളവും കവർച്ചയും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ മഹത്വ വൽക്കരിച്ചു പ്രായപൂർത്തിയാവാത്ത കുട്ടികളെ തന്റെ സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിൽ കൂട്ടാളികളാക്കുകയാണ് പതിവെന്ന് പോലിസ് പറഞ്ഞു. കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കോടതി മുമ്പാകെ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/240844/the-incident-of-theft-of-money-and-documents-from-the-car-of-a-native-of-vadakara-three-people-including-children-were-arrested)