---
title: "തലശേരി ക്രൈസ്റ്റ് കോളേജിൽ 1992 - 94 കാലഘട്ടത്തിൽ പഠനം നടത്തിയ   പൂർവ വിദ്യാർത്ഥികൾ ഒരുവട്ടം കൂടി ഒത്തുചേർന്നു."
english_title: "Alumni who studied at Thalassery Christ College from 1992-94 gathered once again."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/240790/alumni-who-studied-at-thalassery-christ-college-from-1992-94-gathered-once-again"
published_at: "2024-10-07T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670382b612838_Untitled-3_copy.jpg"
keywords: []
---

# തലശേരി ക്രൈസ്റ്റ് കോളേജിൽ 1992 - 94 കാലഘട്ടത്തിൽ പഠനം നടത്തിയ   പൂർവ വിദ്യാർത്ഥികൾ ഒരുവട്ടം കൂടി ഒത്തുചേർന്നു.

> **Lead Summary:** ***തലശേരി: *** തലശേരി ക്രൈസ്റ്റ് കോളേജിൽ 1992 - 94 കാലഘട്ടത്തിൽ പഠനം നടത്തിയ പൂർവ വിദ്യാർത്ഥികൾ ഒരുവട്ടം കൂടി ഒത്തുചേർന്നു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സംഗമത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.

## Article Content

***തലശേരി: *** തലശേരി ക്രൈസ്റ്റ് കോളേജിൽ 1992 - 94 കാലഘട്ടത്തിൽ പഠനം നടത്തിയ പൂർവ വിദ്യാർത്ഥികൾ ഒരുവട്ടം കൂടി ഒത്തുചേർന്നു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സംഗമത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.

മുൻ അധ്യാപകൻ സുരേഷ് ബാബു സംഗമം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ആർമിയിൽ 29 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കിയ സഹപാഠികൂടിയായ മേജർ രൂപേഷിനെ ചടങ്ങിൽ ആദരിച്ചു.

അനീഷ് അധ്യക്ഷത വഹിച്ചു. ടി.എം പ്രദീപൻ റിപ്പോർട്ട് അവതരിപ്പിച്ചു. രസ്ന, രതി, അനീഷ് എന്നിവർ സംസാരിച്ചു. അലൻസ് ബിജു സ്വാഗതവും, പ്രവീൺ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/240790/alumni-who-studied-at-thalassery-christ-college-from-1992-94-gathered-once-again)