---
title: "കണ്ണൂരിൽ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി"
english_title: "Complaint that a youth was abducted by a five-member gang in a car and beaten up in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/240369/complaint-that-a-youth-was-abducted-by-a-five-member-gang-in-a-car-and-beaten-up-in-kannur"
published_at: "2024-10-05T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700f52bdebfc_Untitled-3_copy.jpg"
keywords: []
---

# കണ്ണൂരിൽ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

> **Lead Summary:** (www.**panoornews.in) ** ഗള്‍ഫില്‍ നിന്ന് സ്വര്‍ണ്ണം കൊണ്ടുവന്നുവെന്ന് കരുതി യുവാവിന അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി.

## Article Content

(www.**panoornews.in) ** ഗള്‍ഫില്‍ നിന്ന് സ്വര്‍ണ്ണം കൊണ്ടുവന്നുവെന്ന് കരുതി യുവാവിന അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി.

നാറാത്ത് ആലിങ്കീലിലെ പുറക്കണ്ടി വളപ്പില്‍ പി.വി.മാജിദിനാണ്(30) മര്‍ദ്ദനമേറ്റത്. വൈഷ്ണവ്, സമദ്, എന്നിവരും കണ്ടാലറിയാവുന്ന മൂന്നുപേരുമാണ് ഇന്നലെ രാവില 8.30 ന് മഞ്ചപ്പാലം എന്ന സ്ഥലത്തുനിന്നും മാജിദിനെ വാടിക്കലിലെ ഒരു കെട്ടിടത്തിലേക്ക് തട്ടിക്കൊണ്ടുപോയി രാവിലെ 11 വരെ തടങ്കലില്‍വെച്ചത്.

കെ.എല്‍-13 എ.ക്യു 2751 നമ്പര്‍ കാറിലാണ് അഞ്ചംഗസംഘം യുവാവിന്റെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. സംഭവത്തിൽ പഴയങ്ങാടി പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/240369/complaint-that-a-youth-was-abducted-by-a-five-member-gang-in-a-car-and-beaten-up-in-kannur)